---
title: "റോഡിൽ തള്ളിയിട്ടു, ക്രൂരമർദ്ദനം; ഡൽഹി കൊണാട്ട് പ്ലേസിൽ പൊലീസിന്റെ വേട്ടയാടൽ;  ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു"
english_title: "Roadside Assault and Detention in Delhi’s Connaught Place Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386559/delhi-connaught-place-protest-police-action"
published_at: "2026-10-11T13:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb48e479609_delhi-connaught-place-protest-police-action.jpg"
keywords: ["DelhiPolice", "JohnBrittas", "ConnaughtPlace", "SFI", "ElectionCommission"]
---

# റോഡിൽ തള്ളിയിട്ടു, ക്രൂരമർദ്ദനം; ഡൽഹി കൊണാട്ട് പ്ലേസിൽ പൊലീസിന്റെ വേട്ടയാടൽ;  ജോണ്‍ ബ്രിട്ടാസ് എംപിയെ കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു

> **Lead Summary:** **ന്യൂഡൽഹി: **വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ജന്തർ മന്തർ 2.0 സമരത്തിന്റെ തുടർച്ചയായി ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധം. ഇന്ന് സിജെപിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി നടത്തിയ പ്രതിഷേധത്തെ ഡൽഹി പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു.

## Article Content

**ന്യൂഡൽഹി: **വോട്ടുകൊള്ള നടത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപിയുടെ ജന്തർ മന്തർ 2.0 സമരത്തിന്റെ തുടർച്ചയായി ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധം. ഇന്ന് സിജെപിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി നടത്തിയ പ്രതിഷേധത്തെ ഡൽഹി പൊലീസ് ക്രൂരമായി അടിച്ചമർത്തുകയായിരുന്നു.

പ്രതിഷേധക്കാരോട് സംസാരിക്കുന്നതിനിടയിലാണ് ജോൺ ബ്രിട്ടാസ് എംപിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ഭാഗത്തുനിന്ന് ക്രൂരമായ മർദ്ദനമുണ്ടായെന്നും തന്നെ റോഡിൽ തള്ളിയിട്ടെന്നും എംപി വ്യക്തമാക്കി. ഡൽഹി കൊണാട്ട് പ്ലേസിൽ എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് നേതൃത്വത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് പ്രതിഷേധ പരിപാടികൾ ആരംഭിച്ചത്.

എന്നാൽ സ്ഥലത്ത് എത്തിയ പൊലീസ് പ്രതിഷേധക്കാരെ അടിച്ചമർത്തുന്ന സമീപനമാണ് സ്വീകരിച്ചത്. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും, ഈ സംഭവത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ പരിക്കേൽക്കുകയും ചെയ്തു. ജെയ്ക് സി. തോമസ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെയും നിരവധിയായ പ്രവർത്തകരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിക്കൊണ്ടിരിക്കുന്നത്.

Police detained and allegedly assaulted MP John Brittas during a protest in Delhi’s Connaught Place, where left student groups were demonstrating against Chief Election Commissioner Gyanesh Kumar. Several leaders and activists, including SFI national president Adarsh M. Saji, were also reportedly dragged and arrested.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386559/delhi-connaught-place-protest-police-action)