---
title: "ലഹരി 'റാണി' പെട്ടു!  ന്യൂമാഹിയിൽ എംഡിഎംഎയുമായി തലശ്ശേരി സ്വദേശിനിയും കൂട്ടാളിയും പിടിയിൽ"
english_title: "Thalassery Woman and Accomplice Held With MDMA in New Mahe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386553/new-mahe-mdma-arrest-thalassery-woman"
published_at: "2026-10-11T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb3b85973af_new-mahe-mdma-arrest-thalassery-woman.jpg"
keywords: ["MDMAArrest", "KannurPolice", "DrugBust", "KeralaCrime", "Thalassery"]
---

# ലഹരി 'റാണി' പെട്ടു!  ന്യൂമാഹിയിൽ എംഡിഎംഎയുമായി തലശ്ശേരി സ്വദേശിനിയും കൂട്ടാളിയും പിടിയിൽ

> **Lead Summary:** **കണ്ണൂർ: **കണ്ണൂർ ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി. തലശ്ശേരി സ്വദേശിനിയായ റുബൈദ, സുഹൃത്ത് അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 16.5 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

## Article Content

**കണ്ണൂർ: **കണ്ണൂർ ന്യൂമാഹിയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പൊലീസിന്റെ പിടിയിലായി. തലശ്ശേരി സ്വദേശിനിയായ റുബൈദ, സുഹൃത്ത് അജ്മൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 16.5 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ട്.

ലഹരിമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് മുൻപും കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് റുബൈദയെന്ന് പൊലീസ് വ്യക്തമാക്കി. ഇവർ വ്യാപകമായി ലഹരി വസ്തുക്കൾ കടത്തുകയും വിൽപന നടത്തുകയും ചെയ്യുന്ന സംഘത്തിലെ കണ്ണികളാണോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതികളെ ചോദ്യം ചെയ്തുവരുന്നതായും കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ അറിയിച്ചു.

A woman from Thalassery and her friend were arrested in New Mahe, Kannur, for allegedly possessing MDMA. Police recovered 16.5 grams of the drug and are probing whether they are part of a wider trafficking network.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386553/new-mahe-mdma-arrest-thalassery-woman)