---
title: "'തന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെയ്ക്കുകയോ അല്ല ചെയ്തത്, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു' - ധ്രുവ് റാഠി"
english_title: "Not an Arrest, but an Abduction: Dhruv Rathee’s Serious Allegation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386552/dhruv-rathee-abduction-allegation"
published_at: "2026-10-11T12:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb373fc0d95_dhruv-rathee-abduction-allegation.jpg"
keywords: ["DhruvRathee", "DelhiPolice", "ElectionCommission", "GurugramPolice", "IndianPolitics"]
---

# 'തന്നെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെയ്ക്കുകയോ അല്ല ചെയ്തത്, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു' - ധ്രുവ് റാഠി

> **Lead Summary:** **ന്യൂഡൽഹി: ** തന്നെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെയ്ക്കുകയോ അല്ല ചെയ്തത്, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടിയാണ് തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: ** തന്നെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെയ്ക്കുകയോ അല്ല ചെയ്തത്, മറിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന ഗുരുതര ആരോപണവുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. എക്സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. തന്റെ ഇന്ത്യൻ പാസ്‌പോർട്ട് ഉയർത്തിക്കാട്ടിയാണ് തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് ധ്രുവ് റാഠി കസ്റ്റഡിയിലായത്. തുടർന്ന് 24 മണിക്കൂറോളം അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ലാതിരുന്ന സാഹചര്യത്തിൽ ഇന്ന് രാവിലെയാണ് അദ്ദേഹത്തെ വിട്ടയച്ചത്. ധ്രുവ് റാഠിയുടെ ജർമ്മൻ പൗരത്വം മുൻനിർത്തി ചില വലതുപക്ഷ ഹാൻഡിലുകൾ അദ്ദേഹത്തിന്റെ കസ്റ്റഡിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ താൻ ഇന്ത്യൻ പൗരനാണെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്.

രാവിലെ വീടിന്റെ വാതിൽ തുറന്നപ്പോൾ ആയുധധാരികളായ ആളുകളെയാണ് കണ്ടതെന്നും അവർ പൊലീസാണെന്ന് തോന്നിപ്പിച്ചില്ലെന്നും ധ്രുവ് റാഠി പറയുന്നു. യാതൊരുവിധ വിശദീകരണങ്ങളും നൽകാൻ തന്നെ സമ്മതിച്ചില്ലെന്നും നെയിംപ്ലേറ്റുകൾ പോലുമില്ലാത്ത ക്രിമിനലുകളെ പോലെയാണ് അവർ പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെരുപ്പിടാൻ പോലും സമയം അനുവദിക്കാതെ അമ്പതിലധികം ആളുകളാണ് എത്തിയത്.

അഭിഭാഷകരെ ബന്ധപ്പെടാൻ പോലും തനിക്ക് അവസരം ലഭിച്ചില്ലെന്നും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമാക്കി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ഗുരുഗ്രാം പൊലീസ് കസ്റ്റഡിയിൽ നിന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ജന്തർമന്തറിലേക്ക് പോകരുതെന്ന കർശന നിർദ്ദേശത്തോടെയാണ് അദ്ദേഹത്തെ വിട്ടയച്ചിരിക്കുന്നത്. ഇന്നലെ ഗുരുഗ്രാമിലെ വ്വീട്ടിൽ നിന്നാണ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

YouTuber Dhruv Rathee has alleged that Delhi Police did not arrest or detain him, but abducted him instead. In a video posted on X, he said he was held for nearly 24 hours and denied basic access to lawyers before being released early this morning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386552/dhruv-rathee-abduction-allegation)