---
title: "'നരേന്ദ്ര മോദി ഇന്ത്യക്ക് വലിയ നാണക്കേട്, ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് അഭിജീത് ദീപ്കെ"
english_title: "Modi Is a Disgrace to India, Says Abhijeet Deepke; Dhruv Rathee Also Slams Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386550/modi-disgrace-india-abhijeet-deepke-dhruv-rathee"
published_at: "2026-10-11T12:00:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb2d6edabfb_modi-disgrace-india-abhijeet-deepke-dhruv-rathee.jpg"
keywords: ["NarendraModi", "DhruvRathee", "IndianPolitics", "PoliceCustody", "CJPLeader"]
---

# 'നരേന്ദ്ര മോദി ഇന്ത്യക്ക് വലിയ നാണക്കേട്, ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് അഭിജീത് ദീപ്കെ

> **Lead Summary:** **ന്യൂഡൽഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് വലിയ നാണക്കേടാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ. പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

## Article Content

**ന്യൂഡൽഹി: **പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യക്ക് വലിയ നാണക്കേടാണെന്ന് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ. പോലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് അദ്ദേഹം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചത്. ഇത്രയും വലിയൊരു ഭീരുവിനെയും ഗുണ്ടയെയും രാജ്യം ഇതിന് മുൻപ് കണ്ടിട്ടില്ലെന്ന് അദ്ദേഹം എക്സിൽ (ട്വിറ്റർ) പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

അതേസമയം, പോലീസിന്റെ നടപടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയും രംഗത്തെത്തി. തടങ്കലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം പുറത്തുവിട്ട പുതിയ വീഡിയോയിലൂടെയാണ് അദ്ദേഹം പോലീസിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും നയങ്ങളെ വിമർശിച്ചത്. തന്നെയും മറ്റ് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തത് സാധാരണ നടപടിയല്ലെന്നും, അത് ഒരുതരം തട്ടിക്കൊണ്ടുപോകലാണെന്നും ധ്രുവ് റാഠി ആരോപിച്ചു.

താൻ ഇന്ത്യൻ പൗരനല്ലെന്ന പ്രചാരണങ്ങൾക്കും ആരോപനങ്ങൾക്കും അദ്ദേഹം വീഡിയോയിലൂടെ വ്യക്തമായ മറുപടി നൽകി. തന്റെ കയ്യിലുള്ള അസൽ ഇന്ത്യൻ പാസ്പോർട്ട് ഉയർത്തിക്കാട്ടിയാണ് ഈ തെറ്റായ പ്രചാരണങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയത്. പോലീസ് തന്റെ ഫോൺ പിടിച്ചുവെച്ചുവെന്നും അതുകൊണ്ട് തന്നെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ ആരുമായും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിടപ്പറയിൽ കയറിയാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും ധ്രുവ് റാഠി തുറന്നടിച്ചു.

CJP leader Abhijeet Deepke called Prime Minister Narendra Modi a disgrace to India after being released from police custody, sharply criticizing the government. YouTuber Dhruv Rathee also accused the police and central authorities of unlawful detention, saying his passport proves he is an Indian citizen.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386550/modi-disgrace-india-abhijeet-deepke-dhruv-rathee)