---
title: "ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ"
english_title: "22-Year-Old Woman Found Dead at In-Laws’ Home in Chalakudy; Husband in Custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386547/chalakudy-woman-found-dead-husband-custody-UPDATE"
published_at: "2026-10-11T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb2b7b39731_chalakudy-woman-found-dead-husband-custody.jpg"
keywords: ["Chalakudy", "Thrissur", "PoliceInvestigation", "DomesticDeath", "KeralaNews"]
---

# ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ

> **Lead Summary:** **തൃശൂർ: (https://**truevisionnews.com/) ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പരിയാരം സ്വദേശിനിയായ എമിൽഡയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

## Article Content

**തൃശൂർ: (https://**truevisionnews.com/) ചാലക്കുടിയിൽ ഇരുപത്തിരണ്ടുകാരിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. പരിയാരം സ്വദേശിനിയായ എമിൽഡയെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ചാലക്കുടി പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെയാണ് ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തത്.

കഴിഞ്ഞ ആറാം തീയതിയാണ് എമിൽഡയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തീവ്രപരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തിൽ നിലവിൽ അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നത്. എമിൽഡയുടെ മൃതദേഹം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

A 22-year-old woman from Pariyaram, Emilda, was found hanging at her husband’s home in Chalakudy and later died while under treatment. Police have taken her husband, a native of Potta in Chalakudy, into custody and are investigating the case as an unnatural death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386547/chalakudy-woman-found-dead-husband-custody-UPDATE)