---
title: "മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചു, അപകടത്തിന് പിന്നാലെ നാട്ടുകാരോട് വെല്ലുവിളി; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ പ്രതി സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്തു"
english_title: "Nedumbassery Crash: Suhail Booked for Culpable Homicide After Drunken Driving"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386545/nedumbassery-crash-drunken-driving-case-"
published_at: "2026-10-11T11:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb254fa6388_nedumbassery-crash-drunken-driving-case-.jpg"
keywords: ["KeralaAccident", "DrunkenDriving", "CulpableHomicide", "NedumbasseryCrash", "RoadSafety"]
---

# മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചു, അപകടത്തിന് പിന്നാലെ നാട്ടുകാരോട് വെല്ലുവിളി; മൂന്ന് പേരുടെ ജീവനെടുത്ത അപകടത്തിൽ പ്രതി സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്തു

> **Lead Summary:** **നെടുമ്പാശ്ശേരി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതിയായ സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. മദ്യപിച്ചിരുന്നതായി പ്രതി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

## Article Content

**നെടുമ്പാശ്ശേരി: **നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതിയായ സുഹൈലിനെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നും മദ്യലഹരിയിലായിരുന്നു കാർ ഓടിച്ചതെന്നും പൊലീസ് സ്ഥിരീകരിച്ചു. മദ്യപിച്ചിരുന്നതായി പ്രതി സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

രാസലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. ഇന്ന് പുലർച്ചെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇയാസ്, ഗോപിക, ദേവിക എന്നീ മൂന്ന് സുഹൃത്തുക്കളാണ് മരിച്ചത്. തൃക്കാക്കരയിലേക്ക് മടങ്ങുന്നതിനിടെ പിന്നിൽ നിന്ന് അമിത വേഗത്തിലെത്തിയ മിനി കൂപ്പർ സ്കൂട്ടറിൽ ഇടിച്ചുകയറുകയായിരുന്നു.

> മൂവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.അപകടത്തിന് ശേഷം നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഈ സമയത്ത് പ്രതി നാട്ടുകാരോട് തട്ടിക്കയറുകയും വെല്ലുവിളിക്കുകയും ചെയ്തു. "എയർപോർട്ട് റോഡിൽ വേഗത്തിൽ ഓടിച്ചാൽ എന്താ കുഴപ്പം, അച്ഛൻ നോക്കിക്കൊള്ളും" എന്നായിരുന്നു പ്രതിയുടെ ഭാവം.

പ്രതി സുഹൈൽ രാജഗിരി കോളേജിലെ ബികോം വിദ്യാർത്ഥിയാണ്. അപകടത്തിന് മുൻപ് മൂന്ന് ബാറിൽ കയറി മദ്യപിച്ചതായും മദ്യപിക്കുന്നതിന്റെ വീഡിയോ മൊബൈലിൽ ചിത്രീകരിച്ചതായും എഫ്ഐആറിൽ പറയുന്നു.അതേസമയം, സംഭവത്തിൽ ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ റിപ്പോർട്ട് തേടി. റോഡ് സേഫ്റ്റി കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി.

Police have booked Suhail for culpable homicide after a Mini Cooper crash in Nedumbassery that killed three people. Investigators confirmed the car was speeding and that the accused was driving under the influence of alcohol; a scientific test will check for drug use as well.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386545/nedumbassery-crash-drunken-driving-case-)