---
title: "'ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത ക്രൂരത; പിണറായി അടക്കമുള്ള നേതാക്കളെ മണിക്കൂറുകളോളം നഗരം ചുറ്റിച്ചു, ഭക്ഷണമില്ല മരുന്നില്ല; ദില്ലിയിൽ നടന്നത് പോലീസ് അതിക്രമം'- എം.എ ബേബി"
english_title: "Delhi Police Brutality Alleged as Pinarayi and Leaders Were Driven Around for Hours"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386539/delhi-police-brutality-pinarayi-leaders-"
published_at: "2026-10-11T10:25:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb16f7c1f84_delhi-police-brutality-pinarayi-leaders-.jpg"
keywords: ["DelhiPolice", "CPM", "PinarayiVijayan", "MABaby", "OppositionProtest", "ProtestDetention"]
---

# 'ബ്രിട്ടീഷുകാർ പോലും ചെയ്യാത്ത ക്രൂരത; പിണറായി അടക്കമുള്ള നേതാക്കളെ മണിക്കൂറുകളോളം നഗരം ചുറ്റിച്ചു, ഭക്ഷണമില്ല മരുന്നില്ല; ദില്ലിയിൽ നടന്നത് പോലീസ് അതിക്രമം'- എം.എ ബേബി

> **Lead Summary:** **ന്യൂഡൽഹി: **ദില്ലി ജന്തർമന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവെ കസ്റ്റഡിയിലെടുത്ത മുതിർന്ന നേതാവ് പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പോലീസ് കാണിച്ചത് അതിക്രൂരമായ സമീപനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിലാണ് ദില്ലി പോലീസ് പ്രതിഷേധക്കാരോട് പെരുമാറിയതെന്നും ജനപ്രതിനിധികളെയും മുതിർന്ന നേതാക്കളെയും വന്യമായി നേരിടുകയാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**ന്യൂഡൽഹി: **ദില്ലി ജന്തർമന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവെ കസ്റ്റഡിയിലെടുത്ത മുതിർന്ന നേതാവ് പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പോലീസ് കാണിച്ചത് അതിക്രൂരമായ സമീപനമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിലാണ് ദില്ലി പോലീസ് പ്രതിഷേധക്കാരോട് പെരുമാറിയതെന്നും ജനപ്രതിനിധികളെയും മുതിർന്ന നേതാക്കളെയും വന്യമായി നേരിടുകയാണെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

മൂന്നര മണിക്കൂറോളം ഭക്ഷണവും അത്യാവശ്യ മരുന്നുകളും നൽകാതെയാണ് പിണറായി വിജയൻ അടക്കമുള്ള നേതാക്കളെ പോലീസ് വാഹനത്തിൽ നഗരം ചുറ്റിച്ചത്. നാല് മുൻ മുഖ്യമന്ത്രിമാരെയാണ് ദില്ലി പോലീസ് ഇത്തരത്തിൽ മോശമായി കൈകാര്യം ചെയ്തത്. ഈ നടപടിക്കെതിരെ ഇന്നും ശക്തമായ പ്രതിഷേധ പ്രക്ഷോഭങ്ങൾ തുടരുമെന്ന് എം.എ. ബേബി വ്യക്തമാക്കി.

കേവലം യോഗം കൂടി ചർച്ച ചെയ്യുന്നതിലല്ല, തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുന്നതിലാണ് കാര്യമെന്നും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിഷേധിക്കാനെത്തിയപ്പോഴാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തത്.

എട്ട് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ച ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. രാവിലെ പത്തരയ്ക്ക് കസ്റ്റഡിയിലെടുത്ത പിണറായിയെ മൂന്നര മണിക്കൂറോളം വാഹനത്തിൽ വട്ടംകറക്കിയ ശേഷമാണ് ദില്ലി പോലീസ് മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. കേന്ദ്ര സർക്കാരിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ വ്യാപക ജനരോഷമാണ് ഉയരുന്നത്.

CPI(M) General Secretary M.A. Baby has accused Delhi Police of treating detained opposition leaders, including Pinarayi Vijayan, with extreme cruelty during a protest at Jantar Mantar. He said the leaders were denied food and essential medicines for hours and alleged that the police action reflected brutality beyond even the British era.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386539/delhi-police-brutality-pinarayi-leaders-)