---
title: "റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം; കരിപ്പൂരിൽ നിന്ന്  മൂന്ന് സർവീസുകൾ റദ്ദാക്കി"
english_title: "Houthi Attack on Riyadh Airport; 3 Services Cancelled from Karipur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386535/houthi-attack-riyadh-airport-karipur-flights-cancelled"
published_at: "2026-10-11T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb11149369a_houthi-attack-riyadh-airport-karipur-flights-cancelled.jpg"
keywords: ["HouthiAttack", "RiyadhAirport", "KaripurAirport", "FlightCancellation", "SaudiArabia"]
---

# റിയാദ് വിമാനത്താവളത്തിൽ ഹൂതി ആക്രമണം; കരിപ്പൂരിൽ നിന്ന്  മൂന്ന് സർവീസുകൾ റദ്ദാക്കി

> **Lead Summary:** **മലപ്പുറം: ** സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് പ്രധാന വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് , രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് , രാത്രി 8.15-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

## Article Content

**മലപ്പുറം: ** സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് പ്രധാന വിമാന സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന് പുറപ്പെടേണ്ട സൗദി എയർലൈൻസ് , രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് , രാത്രി 8.15-ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് എന്നീ സർവീസുകളാണ് റദ്ദാക്കിയത്.

പെട്ടെന്നുണ്ടായ വിമാന റദ്ദാക്കൽ കാരണം നൂറുകണക്കിന് യാത്രക്കാരാണ് കരിപ്പൂരിൽ ദുരിതത്തിലായത്. റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി സൗദി അറേബ്യൻ അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ 309 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ സംഘർഷം ആരംഭിച്ച ശേഷം സൗദി അറേബ്യയ്ക്ക് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ അക്രമണങ്ങളിലൊന്നാണിതെന്ന് ഔദ്യോഗിക വിവരങ്ങൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി പൗരന്മാരാണ്. കൂടാതെ ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, ഫലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അതേസമയം, സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും സാധാരണക്കാർക്കും നേരെ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാർക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തികച്ചും അസ്വീകാര്യമാണെന്നും ഇവ ഉടനടി അവസാനിപ്പിക്കണമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സൗദി അറേബ്യൻ ജനതയ്ക്കും സർക്കാരിനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യ, മേഖലയിൽ ഉടൻ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കണമെന്നും വ്യക്തമാക്കി.

Following a Houthi drone-missile attack on Riyadh’s King Khalid International Airport, three major flights from Kozhikode’s Karipur airport were cancelled. India strongly condemned the attack, calling it unacceptable and expressing solidarity with Saudi Arabia.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386535/houthi-attack-riyadh-airport-karipur-flights-cancelled)