---
title: "16 വർഷത്തെ സേവനം, ഒറ്റയടിക്ക് പുറത്താക്കൽ! വള്ളിക്കുന്ന് പഞ്ചായത്തിൽ അകാരണമായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി"
english_title: "Allegations of Favouritism as Temporary Staff Are Dismissed in Vallikunnu Panchayat"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386533/vallikunnu-panchayat-temporary-staff-dismissal-complaint"
published_at: "2026-10-11T09:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb1025dc550_vallikunnu-panchayat-temporary-staff-dismissal-complaint.jpg"
keywords: ["KeralaNews", "Malappuram", "PanchayatPolitics", "TemporaryStaff", "CPIM"]
---

# 16 വർഷത്തെ സേവനം, ഒറ്റയടിക്ക് പുറത്താക്കൽ! വള്ളിക്കുന്ന് പഞ്ചായത്തിൽ അകാരണമായി താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി

> **Lead Summary:** **മലപ്പുറം: വ**ള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി സേവനം അനുഷ്ഠിച്ചുവന്ന താൽക്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി ഗുരുതര പരാതി. പഞ്ചായത്ത് ഭരണസമിതി സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് സിപിഐഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി.

## Article Content

**മലപ്പുറം: വ**ള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ വർഷങ്ങളായി സേവനം അനുഷ്ഠിച്ചുവന്ന താൽക്കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി ഗുരുതര പരാതി. പഞ്ചായത്ത് ഭരണസമിതി സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള രാഷ്ട്രീയ നീക്കമാണ് നടത്തുന്നതെന്ന് ആരോപിച്ച് സിപിഐഎമ്മും ഡിവൈഎഫ്ഐയും രംഗത്തെത്തി.

ദീർഘകാലമായി പഞ്ചായത്തിൽ ജോലി ചെയ്തുവന്നിരുന്ന തൊഴിലാളികൾക്കെതിരെയാണ് ഭരണസമിതിയുടെ നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ 16 വർഷമായി പഞ്ചായത്തിൽ ജോലി ചെയ്തുവന്നിരുന്ന ശുചീകരണ തൊഴിലാളികളെയും ഇതിന് പുറമെ പഞ്ചായത്തിന്റെ ആയുർവേദ ഡിസ്പെൻസറിയിൽ ജോലി ചെയ്തിരുന്ന വനിതാ ജീവനക്കാരിയെയുമാണ് പെട്ടെന്ന് പിരിച്ചുവിട്ടത്.

  നിലവിലുണ്ടായിരുന്ന താൽക്കാലിക തസ്തികകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിലാണ് പുതിയ നിയമനങ്ങൾ നടത്തിയത് എന്നും യാതൊരുവിധ രാഷ്ട്രീയ താൽപ്പര്യങ്ങളോ ക്രമക്കേടുകളോ ഇതിൽ നടന്നിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. സംഭവത്തിൽ രാഷ്ട്രീയ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ സംഘടനകൾ.

Temporary employees in Vallikunnu Gram Panchayat have alleged that they were dismissed without valid reason after years of service. CPI(M) and DYFI have accused the panchayat administration of making political moves to accommodate its own supporters, while the president says the new appointments were made on merit.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386533/vallikunnu-panchayat-temporary-staff-dismissal-complaint)