---
title: "അഭിജീത് ദിപ്കെയും സൗരവും അശുതോഷും അറസ്റ്റിൽ; ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും, ധ്രുവ് റാഠിയെ വിട്ടയച്ചു"
english_title: "Abhijeet Dipke, Ashutosh and Saurav Arrested; Dhruv Rathee Released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386530/abhijeet-dipke-ashutosh-saurav-arrested-dhruv-rathee-released"
published_at: "2026-10-11T09:32:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0a7602ee1_abhijeet-dipke-ashutosh-saurav-arrested-dhruv-rathee-released.jpg"
keywords: ["DelhiPolice", "DhruvRathee", "ProtestDetention", "CJPPolitics", "IndianPolitics"]
---

# അഭിജീത് ദിപ്കെയും സൗരവും അശുതോഷും അറസ്റ്റിൽ; ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും, ധ്രുവ് റാഠിയെ വിട്ടയച്ചു

> **Lead Summary:** ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് അറസ്റ്റ് എന്നാണ് വിവരം.

## Article Content

ഡൽഹി: കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കരുതൽ തടങ്കൽ എന്ന നിലയിലാണ് അറസ്റ്റ് എന്നാണ് വിവരം.

ഇവരെ അൽപ്പസമയത്തിനകം ഡൽഹി കാൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. അതേസമയം, വ്ളോഗർ ധ്രുവ് റാഠിയെ ഗുരുഗ്രാമിൽ പൊലീസ് വിട്ടയച്ചിട്ടുണ്ട്.

തന്നെ തടവിലാക്കി ഭയപ്പെടുത്താനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചു. ഡൽഹി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിജെപി സ്ഥാപക നേതാവിൻ്റെ ഈ പ്രതികരണം.

എത്ര തടവിലിട്ടാലും അടിച്ചമർത്തിയാലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും എന്തുവന്നാലും തോറ്റു കൊടുക്കില്ലെന്നും ദിപ്കെ കുറിച്ചു.

അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഞായറാഴ്ച രാവിലെ 9 മണിക്ക് ഡൽഹി കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പാർട്ടിയുടെ നിയമ മേധാവി രത്ന സിങ് പറഞ്ഞു.

ഡൽഹി പൊലീസ് ഉദ്യോഗസ്ഥൻ രാവിലെ സംഭവത്തെക്കുറിച്ച് തന്നെ അറിയിച്ചതായി അഭിഭാഷക പറഞ്ഞു. പാർട്ടിയെ പ്രതിനിധീകരിക്കുന്ന മറ്റ് അഭിഭാഷകർക്കൊപ്പം താനും പൊലീസ് സ്റ്റേഷനിൽ ഉണ്ടാകുമെന്ന് അവർ കൂട്ടിച്ചേർത്തു.

Delhi Police have reportedly detained Abhijeet Dipke, Ashutosh Rank and Saurav Das in connection with the Delhi protests and will produce them before an executive magistrate at the Delhi Cantonment police station. Vlogger Dhruv Rathee, who was also taken into custody, has been released in Gurugram.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386530/abhijeet-dipke-ashutosh-saurav-arrested-dhruv-rathee-released)