---
title: "കുടയെടുക്കാൻ മറക്കല്ലേ, വരുന്നൂ ശക്തമായ മഴ...! ചക്രവാതച്ചുഴികളുടെ സ്വാധീനം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ തുടരും, ജാഗ്രത"
english_title: "Cyclonic Circulations to Bring Continued Heavy Rain in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386524/kerala-heavy-rain-cyclonic-circulation"
published_at: "2026-10-11T09:17:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0723b83e2_kerala-heavy-rain-cyclonic-circulation.jpg"
keywords: ["KeralaRain", "IMDAlert", "CyclonicCirculation", "LowPressureArea", "WeatherWarning"]
---

# കുടയെടുക്കാൻ മറക്കല്ലേ, വരുന്നൂ ശക്തമായ മഴ...! ചക്രവാതച്ചുഴികളുടെ സ്വാധീനം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ മഴ തുടരും, ജാഗ്രത

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി ബുധനാഴ്ച വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.

നിലവിൽ മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ ചക്രവാതച്ചുഴി ഞായറാഴ്ചയോടെ ആന്തമാൻ കടലിൽ പ്രവേശിക്കുകയും തുടർന്ന് ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കുകയും ചെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. കൂടാതെ, മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.

ഈ ചക്രവാതച്ചുഴിയിൽ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉൾനാടൻ തമിഴ്‌നാട്, ഉൾനാടൻ കർണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നതായും കാലാവസ്ഥാ വിവരങ്ങളിൽ വ്യക്തമാക്കുന്നു. അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിനുപുറമെ, കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

The India Meteorological Department has forecast continued rain in Kerala through Wednesday as a new low-pressure area is likely to form over the Bay of Bengal by Tuesday. A cyclonic circulation over the Malacca Strait and another over the Mannar Sea are influencing the weather system. The IMD has also warned of isolated moderate rain with thunder and strong winds in Kozhikode and Malappuram, and light rain in Kannur over the next three hours.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386524/kerala-heavy-rain-cyclonic-circulation)