---
title: "'ഞാനൊരു മോദി ഭക്ത, ആജീവനാന്തം ബിജെപിയിൽ തുടരും; ഡിജിപിയോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും' - രാജി വിവാദത്തിൽ ആർ. ശ്രീലേഖ"
english_title: "R. Sreelekha Says She Will Remain in BJP for Life Amid Resignation Row"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386520/r-sreelekha-bjp-resignation-row"
published_at: "2026-10-11T08:57:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0398f0544_r-sreelekha-bjp-resignation-row.jpg"
keywords: ["BJP", "RSreelekha", "KeralaPolitics", "ResignationRow", "Thiruvananthapuram"]
---

# 'ഞാനൊരു മോദി ഭക്ത, ആജീവനാന്തം ബിജെപിയിൽ തുടരും; ഡിജിപിയോട് കോൺസ്റ്റബിളിന്റെ പണി ചെയ്യാൻ പറഞ്ഞാൽ ബുദ്ധിമുട്ടുണ്ടാകും' - രാജി വിവാദത്തിൽ ആർ. ശ്രീലേഖ

> **Lead Summary:** തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍ ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര്‍ ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു.

## Article Content

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജി വിശദീകരണത്തിലും ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ആര്‍ ശ്രീലേഖ. ഡിജിപി പണി ചെയ്യുന്ന ആളോട് കോണ്‍സ്റ്റബിളിന്റെ പണി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് ആര്‍ ശ്രീലേഖ. എന്തു ചെയ്താലും ചിലര്‍ വിമര്‍ശന പോസ്റ്റ് എഴുതുന്നു.

വിഷമം തോന്നിയപ്പോഴാണ് മേയര്‍ക്ക് രാജി സന്ദേശം അയച്ചതെന്നുമാണ് വിശദീകരണം. 'ശ്രീലേഖ ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടില്ല. ബിജെപിയുടെ അഭിമാനമുള്ള അംഗമായി ആജീവനാന്തം തുടരും. ഞാനൊരു മോദി ഭക്തയാണ്.

മോദിജി എന്നുപറഞ്ഞാല്‍ എനിക്കിപ്പോഴും ആരാധനാമൂര്‍ത്തിയാണ്. അതുകൊണ്ട് ഒരിക്കലും പാര്‍ട്ടി വിട്ട് പോകില്ല', ശ്രീലേഖ പറഞ്ഞു. ശ്രീലേഖ ബിജെപിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകയായി ജീവാന്ത്യം വരെ തുടരും. ഉറപ്പ് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്തിയപ്പോള്‍ ഏറെ സന്തോഷിച്ച തന്നെ മേയര്‍ ആക്കാത്തതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നുള്ള രാജിക്ക് കാരണമെന്ന് പറഞ്ഞോണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്നും ശ്രീലേഖ പറഞ്ഞു.

'ഡിജിപിയോട് പൊലീസ് കോണ്‍സ്റ്റബിളിന്റെ ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടും. ആര്‍മി ജനറലിനോട് പട്ടാളക്കാരനായി പോയി അതിര്‍ത്തി കാക്കൂവെന്ന് പറഞ്ഞാല്‍ ആ പണി ചെയ്യാന്‍ പ്രയാസമായിരിക്കും. ആ പ്രയാസങ്ങളെല്ലാം സഹിച്ചാണ് മത്സരിച്ചതും ജോലി ചെയ്തുകൊണ്ടിരിക്കുന്നതും.

പൊലീസ് ഓഫീസര്‍ ആയിരിക്കെയുണ്ടായ സമ്മര്‍ദ്ദം നേരത്തെ തുറന്നു പറഞ്ഞിരുന്നു. അന്ന് രാജിവെയ്ക്കാതെ അതിജീവിച്ചത് വലിയ സപ്പോര്‍ട്ട് സിസ്റ്റം പൊലീസില്‍ ഉണ്ടായിരുന്നതിനാലാണ്. താന്‍ വിളിച്ചുപറഞ്ഞാല്‍ അവര്‍ കേള്‍ക്കും', ശ്രീലേഖ പറഞ്ഞു.

'ജോലിയും അഡ്മിഷനും വേണം എന്നതടക്കം അതിര്‍ത്തിതര്‍ക്കങ്ങള്‍ ഉള്‍പ്പെടെ എനിക്ക് ചെയ്യാന്‍ പറ്റാത്ത പലകാര്യങ്ങളും രാത്രിവരെ വീട്ടിലും ഓഫീസിലും എത്തി ആളുകള്‍ സംസാരിക്കുന്നു. ഉപദേശം മതിയെന്ന പറഞ്ഞ് അത് നിര്‍ദേശിച്ചാലും അവര്‍ തൃപ്തരായിരിക്കില്ല.

ഒരു പൊലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞാല്‍ കേള്‍ക്കില്ല. ബിജെപി കൗണ്‍സിലര്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ ആരും എന്നെ കേള്‍ക്കില്ല. ഭയങ്കര സമ്മര്‍ദ്ദത്തിലൂടെയാണ് പോകുന്നത്. എന്നെ കൊണ്ടുപറ്റുന്നില്ലെന്ന് ഒരു പരിധികഴിഞ്ഞപ്പോള്‍ തോന്നി.

ടെലിഫോണ്‍ കണക്ഷന്‍ ഇല്ലെങ്കിലോ ഇലക് ട്രിസിറ്റി ഇല്ലെങ്കിലോ ചപ്പുചവര്‍ കൂടികിടന്നാലോ ഓട വൃത്തികേടായി കിടന്നാലോ അപ്പപ്പോ ശരിയാക്കികൊടുക്കണം എന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 30നാണ് രാജി കൈമാറിയത്.

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടു. കഴിഞ്ഞ ഒമ്പത് മാസമായി തിരക്കിലായതിനാല്‍ തന്റെ സിസ്റ്റം മുഴുവന്‍ താറുമാറായി', എന്നും ശ്രീലേഖ വിശദീകരിച്ചു. പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് കൗണ്‍സിലര്‍ സ്ഥാനത്ത് തുടരുന്നതെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.

R. Sreelekha has clarified that she has not quit the BJP and will remain with the party for life. In her explanation on resigning as a corporation councillor, she said the pressure of the role and health issues led her to step down, while also taking a veiled swipe at the party leadership.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386520/r-sreelekha-bjp-resignation-row)