---
title: "പള്ളിയിലേക്ക് പോവുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്"
english_title: "Wild Boar Attack on Way to Mosque Leaves Woman Dead, Three Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386518/wild-boar-attack-malappuram-woman-killed"
published_at: "2026-10-11T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb0107ac87a_wild-boar-attack-malappuram-woman-killed.jpg"
keywords: ["WildBoarAttack", "Malappuram", "KeralaNews", "ForestDepartment", "WildlifeThreat"]
---

# പള്ളിയിലേക്ക് പോവുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** **മലപ്പുറം: **മലപ്പുറം എടവണ്ണയിൽ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിൽ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരണപ്പെട്ടത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്.

## Article Content

**മലപ്പുറം: **മലപ്പുറം എടവണ്ണയിൽ കാട്ടുപന്നിയുടെ ക്രൂരമായ ആക്രമണത്തിൽ അൻപത്തൊന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം. എടവണ്ണ കിഴക്കെ ചാത്തല്ലൂരിലെ പരശുരാമൻ കുന്നത്ത് ഫാത്തിമയാണ് മരണപ്പെട്ടത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ മറ്റ് മൂന്ന് പേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. പുലർച്ചെ പള്ളിയിലേക്ക് നമസ്കാരത്തിനും മറ്റുമായി പോവുകയായിരുന്ന പ്രദേശവാസികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ പന്നിയുടെ ഇടിയും ആക്രമണവും മൂലം ഗുരുതരമായി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫാത്തിമയുടെ ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധവും ആശങ്കയും ഉയർന്നതിനെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുൾപ്പെടെയുള്ള അധികാരികൾ ഉടൻ തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ ചികിത്സയും സുരക്ഷാ മുൻകരുതലുകളും സംബന്ധിച്ച തുടർനടപടികൾ വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രദേശത്ത് വന്യമശ്യശല്യം രൂക്ഷമാണെന്നും ഇതിനെതിരെ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

A wild boar attack in Edavanna, Malappuram, killed 51-year-old Fatima and injured three others early Thursday morning. The victims were attacked while walking to the mosque, prompting protests and calls for urgent action to curb the growing wildlife threat in the area.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386518/wild-boar-attack-malappuram-woman-killed)