---
title: "'പൊലീസ്​ ഉദ്യോഗസ്ഥർ ലുങ്കി മാത്രം ധരിച്ച ചിത്രമെടുത്തു'; ബലാത്സം​ഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടു; യുവാവിനെതിരെ അപവാദ പ്രചാരണംമെന്ന്‌ പരാതി"
english_title: "Youth Who Commented Against Rahul Faces Defamation Campaign; Complaint Against Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386517/rahul-comment-defamation-campaign-police-complaint"
published_at: "2026-10-11T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acaffe647b7c_rahul-comment-defamation-campaign-police-complaint.jpg"
keywords: ["RahulMankootathil", "DefamationCampaign", "PoliceComplaint", "SocialMedia", "KeralaNews"]
---

# 'പൊലീസ്​ ഉദ്യോഗസ്ഥർ ലുങ്കി മാത്രം ധരിച്ച ചിത്രമെടുത്തു'; ബലാത്സം​ഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടു; യുവാവിനെതിരെ അപവാദ പ്രചാരണംമെന്ന്‌ പരാതി

> **Lead Summary:** ആലപ്പുഴ: സമൂഹമാധ്യമത്തിൽ ബലാത്സം​ഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടതിന്റെ വൈരാഗ്യത്തിൽ അപവാദപ്രചാരണമെന്ന്‌ യുവാവിന്റെ പരാതി. രാഹുലിന്റെ അനുയായികൾ പൊലീസിന്റെ സഹായത്തോടെയാണ്‌ അപവാദം പ്രചരിപ്പിക്കുന്നതെന്ന്‌ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി അരുൺ ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

ആലപ്പുഴ: സമൂഹമാധ്യമത്തിൽ ബലാത്സം​ഗക്കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കമന്റിട്ടതിന്റെ വൈരാഗ്യത്തിൽ അപവാദപ്രചാരണമെന്ന്‌ യുവാവിന്റെ പരാതി. രാഹുലിന്റെ അനുയായികൾ പൊലീസിന്റെ സഹായത്തോടെയാണ്‌ അപവാദം പ്രചരിപ്പിക്കുന്നതെന്ന്‌ മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി അരുൺ ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാഹുലിന്റെ പരാതിയിൽ അന്വേഷിക്കാനെത്തിയപ്പോൾ വീട്ടിൽനിന്ന്‌ പൊലീസെടുത്ത ചിത്രമാണ്‌ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്‌. ഇതിനെതിരെയും അപവാദ പ്രചാരണത്തിനെതിരെയും പരാതിനൽകിയിട്ടും പൊലീസ്‌ കേസെടുത്തില്ല.

രാഹുൽ പത്തനംതിട്ട സൈബർ പൊലീസിലാണ്‌ അരുണിനെതിരെ പരാതി നൽകിയത്‌. അപകടത്തിൽ പരിക്കേറ്റ്‌ വീട്ടിൽ വിശ്രമിക്കവേ ജ‍ൂൺ 17ന്‌ രാത്രി​ വീട്ടിലെത്തിയ പൊലീസ്​ ഉദ്യോഗസ്ഥർ ലുങ്കി മാത്രം ധരിച്ച ചിത്രമെടുത്തു. ഫോൺ പിടിച്ചുവാങ്ങിയശേഷം പത്തനംതിട്ട സൈബർ സ്​റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു.

പുറത്തിറങ്ങിയശേഷം രാഹുലിന്റെ അനുയായികൾ പൊലീസിന്‌ മുന്നിൽ ആക്രമിക്കാൻ ശ്രമിച്ചു. ‘പൊലീസെടുത്ത ചിത്രം ലഭിച്ചിട്ടുണ്ടെന്നും അത്‌ പ്രചരിപ്പിക്കുമെന്നും’ രാഹുൽ അനുയായികൾ സമ‍ൂഹ മാധ്യമങ്ങളിൽ രണ്ടുമാസംമുൻപ്‌ ഭീഷണി മുഴക്കിയിരുന്നു.

ചൊവ്വാഴ്‌ചയാണ്‌ ഫോട്ടോ ഉപയോഗിച്ച്‌ അപവാദ പ്രചാരണം ആരംഭിച്ചത്‌. ബുധനാഴ്‌ച ഡിജിപിക്ക്‌ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. മാവേലിക്കര പൊലീസ്​ സ്​റ്റേഷനിൽ എത്തിയെങ്കിലും പരാതി സ്വീകരിച്ചില്ല. സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ പൊലീസുകാ​ർക്കെതി​രെ കർശനനടപടിയെടുക്കണം.

മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ടെന്നും അരുൺ പറഞ്ഞു. ​ഡിവൈഎഫ്​ഐ ജില്ലാ​ പ്രസിഡന്റ്​ എം എസ് അരുൺകുമാർ എംഎൽഎ, സെക്രട്ടറി ജയിംസ്​ ശമുവേൽ, സംസ്ഥാന കമ്മിറ്റിയംഗം സി ശ്യാംകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പ​​ങ്കെടുത്തു.

A young man from Mavelikkara has alleged that defamatory propaganda is being spread against him after he commented on rape case accused Rahul Mankootathil on social media. Arun Shivankutty said police officers photographed him in a lungi during a visit to his home and that the image was later used for online smear campaigns.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386517/rahul-comment-defamation-campaign-police-complaint)