---
title: "നാല് കാറുകളിൽ പാഞ്ഞെത്തി ക്രൂരമർദ്ദനം...! അടൂർ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്"
english_title: "SFI Leaders Assaulted at Adoor General Hospital; Case Filed Against Rahul Mamkootathil and Others"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386516/adoor-general-hospital-sfi-leaders-assaulted"
published_at: "2026-10-11T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acaff9e63937_adoor-general-hospital-sfi-leaders-assaulted.jpg"
keywords: ["SFI", "YouthCongress", "RahulMamkootathil", "AdoorHospital", "KeralaPolitics"]
---

# നാല് കാറുകളിൽ പാഞ്ഞെത്തി ക്രൂരമർദ്ദനം...! അടൂർ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ നേതാക്കൾക്ക് മർദ്ദനം; രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്

> **Lead Summary:** **പത്തനംതിട്ട: **അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എസ്എഫ്ഐ നേതാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**പത്തനംതിട്ട: **അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ എസ്എഫ്ഐ നേതാക്കളെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാല് കാറുകളിലായി എത്തിയ ഇരുപത്തിയാറോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരും രാഹുൽ മാങ്കൂട്ടത്തിലും അടൂർ ജനറൽ ആശുപത്രിയുടെ കാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു പ്രവേശിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് അവിടെയുണ്ടായിരുന്ന എസ്എഫ്ഐ നേതാക്കളായ സഹിൽ, പ്രണവ് എന്നിവരെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

താങ്ങൾ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ആണോയെന്ന് ചോദിച്ചറിഞ്ഞ ശേഷമാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. ഇന്നലെ രാത്രി 10:30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആശുപത്രിയ്ക്കുള്ളിൽ വെച്ച് പ്രതികൾ ഇടിവള കൊണ്ടും കമ്പ് കൊണ്ടും അടിക്കുകയും ക്രൂരമായി ചവിട്ടുകയും ചെയ്തുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കിയും, കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കുമെതിരെയാണ് പൊലീസ് കേസ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഏലംകുളത്ത് ഡിവൈഎഫ്ഐ പ്രകടനത്തിനിടെ കെഎസ്‌യു ജില്ലാ സെക്രട്ടറിക്ക് മർദ്ദനമേറ്റ സംഭവത്തിന്റെ തുടർച്ചയായാണ് ആശുപത്രിയിലും സംഘർഷാവസ്ഥയും കയ്യാങ്കളിയുമുണ്ടായത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

SFI leaders who arrived at Adoor General Hospital for treatment were allegedly assaulted by Youth Congress workers, prompting police to register a case. Rahul Mamkootathil, Feni Nainan, Ananthu Gopan and others have been named in the complaint, and an investigation is underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386516/adoor-general-hospital-sfi-leaders-assaulted)