---
title: "'പുലർച്ചെ നെടുമ്പാശ്ശേരിയിൽ നടുക്കുന്ന അപകടം'; മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം, മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും"
english_title: "Shocking Early-Morning Crash in Nedumbassery Kills Three"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386505/nedumbassery-mini-cooper-crash-three-killed"
published_at: "2026-10-11T06:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acae5102a535_nedumbassery-mini-cooper-crash-three-killed.jpg"
keywords: ["KeralaAccident", "RoadCrash", "MiniCooper", "TrafficNews", "Nedumbassery Accident"]
---

# 'പുലർച്ചെ നെടുമ്പാശ്ശേരിയിൽ നടുക്കുന്ന അപകടം'; മിനിക്കൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം, മരിച്ചത് രണ്ട് യുവതികളും ഒരു യുവാവും

> **Lead Summary:** എറണാകുളം: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം.

## Article Content

എറണാകുളം: മിനി കൂപ്പര്‍ സ്കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. എറണാകുളം നെടുമ്പാശ്ശേരിയിലാണ് സംഭവം.

സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളും ഒരു യുവാവുമാണ് മരിച്ചത്. കര്‍ണാടക സ്വദേശി ഇജാസ്, പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശി ദേവിക എന്നിവരാണ് മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. അപകട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഉടമ സുഹൈല്‍ സജീവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നാട്ടുകാരാണ് ഇയാളെ പിടികൂടെ പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.

Three people, including two young women and a young man, were killed in a road accident at Nedumbassery early on Sunday. Police said a Mini Cooper hit their scooter around 2 a.m., and the driver was later detained by locals while allegedly trying to flee.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386505/nedumbassery-mini-cooper-crash-three-killed)