---
title: "ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും, രാവിലെ 10 മുതൽ സമരം പ്രഖ്യാപിച്ച് സിജെപ‍ി"
english_title: "Delhi on Edge as CJP Calls Fresh Protest Over Gyanesh Kumar’s Resignation Demand"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386499/delhi-protest-gyanesh-kumar-resignation-cjp"
published_at: "2026-10-11T06:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acadb772df48_delhi-protest-gyanesh-kumar-resignation-sjp.jpg"
keywords: ["DelhiProtest", "GyaneshKumar", "SupremeCourt", "ElectionCommission", "VoteTheft"]
---

# ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യം: പ്രതിഷേധങ്ങളിൽ ഇന്നും രാജ്യതലസ്ഥാനം കലുഷിതമാകും, രാവിലെ 10 മുതൽ സമരം പ്രഖ്യാപിച്ച് സിജെപ‍ി

> **Lead Summary:** ദില്ലി: വോട്ട് ചോരി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ഇന്നും സംഘർഷഭൂമിയാകും. രാവിലെ പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു.

## Article Content

ദില്ലി: വോട്ട് ചോരി ആരോപണത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനം ഇന്നും സംഘർഷഭൂമിയാകും. രാവിലെ പത്ത് മണിക്ക് വീണ്ടും സമരം നടത്തുമെന്ന് സിജെപി പ്രഖ്യാപിച്ചു.

പൊലീസ് തടയുന്നിടത്തൊക്കെയും സമരം നടത്താനാണ് ആഹ്വാനം. ഇതിനെ കേന്ദ്രസർക്കാർ എങ്ങനെ നേരിടുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാളെ ഇന്ത്യ സഖ്യം വൻ റാലി നടത്തുമെന്ന് രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചു.

അതേസമയം കസ്റ്റഡിയിൽ എടുത്ത സിജെപി പ്രവർത്തകരെ വിട്ടയച്ചെങ്കിലും പ്രധാന നേതാക്കൾ എവിടെയെന്നതിൽ പൊലീസ് സൂചനകളൊന്നും പുറത്തുവിടുന്നില്ല. ഏത് ഏജൻസിയാണ് കസ്റ്റഡിയിൽ വെച്ചിരിക്കുന്നത് എന്നതുപോലും വ്യക്തമല്ലെന്ന് സിജെപി പറയുന്നു.

അഭിജിത്, സൗരവ്, അശുതോഷ് എന്നിവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പോലീസ് കമ്മീഷണർക്ക് നിലവിലെ നേതൃത്വം കത്ത് നൽകി.

സിജെപി ഇടത് യുവജന പ്രതിഷേധത്തിനിടെ കോടതി അലക്ഷ്യ നടപടികൾ ഉണ്ടായെന്ന ഹർജികൾ പരിഗണിക്കാൻ ഞായറാഴ്ച അവധി ദിനമായ ഇന്ന് സുപ്രീംകോടതി പ്രത്യേക സിറ്റിംഗ് നടത്തും.

ദില്ലിയിൽ അനാവശ്യമായി മെട്രോ സ്റ്റേഷനുകൾ അടയ്ക്കുകയോ തീവണ്ടി സർവീസുകൾ റദ്ദാക്കുകയോ ചെയ്യരുതെന്ന നിർദേശം ലംഘിച്ചെന്നാണ് അഭിഭാഷകനായ ശൈലേന്ദ്രമണി ത്രിപാഠിയുടെ ഹർജി. സമരനേതാക്കളെ അനധികൃതമായി കസ്റ്റഡിയിൽ എടുത്തതിനെതിരെ ടിഎംസിയുടെ രാജ്യസഭാ എംപി മേനകാ ഗുരുസ്വാമി നൽകിയ ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

Delhi is likely to remain tense as the CJP has announced another protest at 10 a.m. demanding Chief Election Commissioner Gyanesh Kumar’s resignation over the vote theft allegations. The Supreme Court will also hold a special sitting today to hear petitions related to alleged contempt and the detention of protest leaders.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386499/delhi-protest-gyanesh-kumar-resignation-cjp)