---
title: "'മുത്തശ്ശിയുടെ സംസ്കാരത്തിന് നാട്ടിലേക്ക് മടങ്ങാം'; അഭിജീത് ദീപ്കെയ്ക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് പൊലീസ്"
english_title: "Police to Arrange Travel for Abhijeet Deepke to Attend Grandmother’s Funeral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386484/police-arrange-travel-for-funeral"
published_at: "2026-10-10T21:07:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5cfe30e9c_police-arrange-travel-for-funeral.jpg"
keywords: ["DelhiPolice", "AbhijeetDeepke", "Maharashtra", "FuneralTravel", "HumanitarianRelief"]
---

# 'മുത്തശ്ശിയുടെ സംസ്കാരത്തിന് നാട്ടിലേക്ക് മടങ്ങാം'; അഭിജീത് ദീപ്കെയ്ക്ക് യാത്രാസൗകര്യം ഒരുക്കുമെന്ന് പൊലീസ്

> **Lead Summary:** ദില്ലി: ദില്ലിയിൽ പോലീസിന്‍റെ കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനത പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെയെ മുത്തശ്ശി സാവിത്രിഭായ് ശങ്കറാവു ദീപ്കെ യുടെ മരണവുമായി ബന്ധപ്പെട്ട് വിട്ടയക്കുമെന്ന് പൊലീസ്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സ്വന്തം വസതിയിൽ വെച്ചായിരുന്നു ദീപ്കെയുടെ മുത്തശ്ശിയുടെ അന്ത്യം.

## Article Content

ദില്ലി: ദില്ലിയിൽ പോലീസിന്‍റെ കസ്റ്റഡിയിലുള്ള കോക്ക്റോച്ച് ജനത പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്കെയെ മുത്തശ്ശി സാവിത്രിഭായ് ശങ്കറാവു ദീപ്കെ യുടെ മരണവുമായി ബന്ധപ്പെട്ട് വിട്ടയക്കുമെന്ന് പൊലീസ്. മഹാരാഷ്ട്രയിലെ ഹിംഗോളി ജില്ലയിലുള്ള സ്വന്തം വസതിയിൽ വെച്ചായിരുന്നു ദീപ്കെയുടെ മുത്തശ്ശിയുടെ അന്ത്യം.

എന്നാൽ കസ്റ്റഡിയിലുള്ള അഭിജീതിനെ മുത്തശ്ശിയുടെ മരണവിവരം പോലീസ് അറിയിച്ചില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ ദില്ലി പോലീസ് തള്ളി. വിവരമറിഞ്ഞ ഉടൻ തന്നെ പൂർണ്ണ മാനുഷിക പരിഗണനയോടെ അഭിജീതിനെ മരണവാർത്തയും സംസ്കാരച്ചടങ്ങുകൾ നടക്കുന്ന സമയവും കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

അഭിജീത് ദീപ്കെയ്ക്ക് മുത്തശ്ശിയുടെ മരണവിവരം കൈമാറിയില്ലെന്ന പ്രചാരണം തെറ്റാണെന്നും, അദ്ദേഹത്തെ വിവരം ഉടൻ അറിയിച്ചതായും ദില്ലി പോലീസ് ഔദ്യോഗികമായി അറിയിച്ചു.

മാനുഷിക പരിഗണന മുൻനിർത്തി സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ എല്ലാ യാത്രാസൗകര്യങ്ങളും ചെയ്തുനൽകാമെന്ന് പോലീസ് അഭിജീതിനെ അറിയിച്ചിട്ടുണ്ട്.

ഞായറാഴ്ച രാവിലെ 10 മണിക്ക് മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സ്വന്തം ഗ്രാമത്തിലാണ് സംസ്കാരച്ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ അഭിജീതിനെ വിമാനത്താവളത്തിൽ വെച്ചാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. നാട്ടിലേക്ക് മടങ്ങി സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കണമോ അതോ ദില്ലിയിൽ തുടരണമോ എന്ന കാര്യം അഭിജീത് ദീപ്കെയ്ക്ക് തീരുമാനിക്കാം.

Delhi Police said it will facilitate travel for detained Cockroach Janata Party chief Abhijeet Deepke so he can return to Maharashtra for his grandmother’s funeral. The force also rejected social media claims that he was not informed of the death, saying he was promptly told and given details of the rites.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386484/police-arrange-travel-for-funeral)