---
title: "മുന്നിലെ കാർ പെട്ടെന്ന് ബ്രേക്കിട്ടു; ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവ നഴ്സ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു"
english_title: "Young Nurse Dies After Being Thrown Off Bike and Run Over by Lorry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386482/young-nurse-dies-bike-accident-kakkanad"
published_at: "2026-10-10T21:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5b44c3ab5_young-nurse-dies-bike-accident-kakkanad.jpg"
keywords: ["BikeAccident", "Kakkanad", "RoadSafety", "NurseDeath", "SeaportAirportRoad"]
---

# മുന്നിലെ കാർ പെട്ടെന്ന് ബ്രേക്കിട്ടു; ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവ നഴ്സ് ലോറിയുടെ അടിയിൽപ്പെട്ട് മരിച്ചു

> **Lead Summary:** കാക്കനാട്: സീപോർട്ട്–എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരിൽ വീട്ടിൽ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി ആണ് മരിച്ചത്.

## Article Content

കാക്കനാട്: സീപോർട്ട്–എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ യുവ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരിൽ വീട്ടിൽ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെ ഇരുമ്പനം പുതിയ റോഡ് ജങ്ഷന് സമീപമായിരുന്നു അപകടം. ഇടുക്കി പെരുവന്താനം തെക്കേമല ആക്കാട്ട് വീട്ടിൽ വിനീതിനൊപ്പം (29) ബൈക്കിൽ കാക്കനാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

മുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണു.

ഇതിനിടെ എതിർദിശയിൽ വരികയായിരുന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്നി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

A 25-year-old staff nurse died in a bike accident on the Seaport-Airport Road in Kakkanad on Thursday night. The bike she was riding on hit a car that braked suddenly, throwing her onto the road, where she was run over by a mini tipper lorry coming from the opposite direction.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386482/young-nurse-dies-bike-accident-kakkanad)