---
title: "ബിരിയാണിയിൽ വിഷം, പിന്നാലെ കഴുത്ത് ഞെരിക്കൽ; രണ്ടാം വിവാഹത്തെ എതിർത്ത 20-കാരിയെ പിതാവ് കൊലപ്പെടുത്തി; മുംബൈയിൽ ഞെട്ടിക്കുന്ന കൊലപാതകം"
english_title: "Father Kills 20-Year-Old Daughter Over Second Marriage Dispute in Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386462/father-kills-daughter-over-second-marriage-dispute-"
published_at: "2026-10-10T16:41:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca1dea7b4fc_father-kills-daughter-over-second-marriage-dispute.jpg"
keywords: ["MumbaiCrime", "FatherDaughterMurder", "BiryaniPoisoning", "DomesticViolence", "CrimeNews"]
---

# ബിരിയാണിയിൽ വിഷം, പിന്നാലെ കഴുത്ത് ഞെരിക്കൽ; രണ്ടാം വിവാഹത്തെ എതിർത്ത 20-കാരിയെ പിതാവ് കൊലപ്പെടുത്തി; മുംബൈയിൽ ഞെട്ടിക്കുന്ന കൊലപാതകം

> **Lead Summary:** **മുംബൈ: **രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ സ്വന്തം മകളെ ബിരിയാണിയിൽ വിഷം കലർത്തി നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. മുംബൈ വഡാലയിലാണ് നാടിനെ നടുക്കിയ സംഭവം. വഡാല ഈസ്റ്റ് സ്വദേശി ഷെരീഫ് റസാ ഹുസൈൻ ഖാനാണ് 20-കാരിയായ മകൾ രിഫാത്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

## Article Content

**മുംബൈ: **രണ്ടാം വിവാഹത്തെ എതിർത്തതിന്റെ വൈരാഗ്യത്തിൽ സ്വന്തം മകളെ ബിരിയാണിയിൽ വിഷം കലർത്തി നൽകിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിതാവ്. മുംബൈ വഡാലയിലാണ് നാടിനെ നടുക്കിയ സംഭവം. വഡാല ഈസ്റ്റ് സ്വദേശി ഷെരീഫ് റസാ ഹുസൈൻ ഖാനാണ് 20-കാരിയായ മകൾ രിഫാത്തിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

ഒക്ടോബർ രണ്ടിനായിരുന്നു സംഭവം. വീട്ടിലേക്ക് ബിരിയാണി വാങ്ങിക്കൊണ്ടുവന്ന് വിഷം ചേർത്ത് മക്കൾക്ക് നൽകുകയായിരുന്നു പ്രതി. ഭക്ഷണം കഴിച്ച ഉടനെ ടെറസിൽ പോയി ഉറങ്ങിയ യുവതിയെ ഇയാൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ബോധരഹിതയായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ച് യുവതി മരിച്ചു.

ഭക്ഷ്യവിഷബാധയേറ്റാണ് മരണമെന്ന് വരുത്തിത്തീർക്കാൻ പ്രതി ശ്രമിച്ചു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ ആഴത്തിൽ മുറുകിയ പാടുകൾ കണ്ടെത്തിയതോടെ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതിയുടെ അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇയാളുടെ മറ്റൊരു മകളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും പെൺകുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

A father in Mumbai’s Wadala area allegedly poisoned biryani and then strangled his 20-year-old daughter to death after she opposed his second marriage. Police said he tried to pass it off as food poisoning, but the autopsy revealed strangulation marks, leading to his confession.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386462/father-kills-daughter-over-second-marriage-dispute-)