---
title: "ടോ-ടെം സ്യൂട്ടിൽ സ്റ്റൈൽ ഐക്കണായി കത്രീന; ഇത് ബോസ് ബേബ് ലുക്ക്"
english_title: "Katrina Kaif Turns Style Icon in Toh-Tem Suit; Boss Babe Look Goes Viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386456/katrina-kaif-toh-tem-suit-boss-babe-look-new-UPDATE"
published_at: "2026-10-10T16:07:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca1a3754d5b_katrina-kaif-toh-tem-suit-boss-babe-look-new.jpg"
keywords: ["KatrinaKaif", "FashionStyle", "BossBabeLook", "RheaKapoor", "KBeauty"]
---

# ടോ-ടെം സ്യൂട്ടിൽ സ്റ്റൈൽ ഐക്കണായി കത്രീന; ഇത് ബോസ് ബേബ് ലുക്ക്

> **Lead Summary:** തന്റെ മേക്കപ്പ് ബ്രാൻഡായ കെ ബ്യൂട്ടി-യുടെ യുകെയിലെ ഒന്നാം വാർഷികം ആഘോഷിക്കാൻ ലണ്ടനിലെ സ്‌പേസ് എൻ കെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ എത്തിയ ബോളിവുഡ് താരം കത്രീന കൈഫിന്റെ 'ബോസ് ബേബ്' ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വീഡിഷ് ഫാഷൻ ബ്രാൻഡായ ടോ-ടെം-ന്റെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള മോണോക്രോമാറ്റിക് പാന്റ്സ്യൂട്ട് ആണ് താരം തിരഞ്ഞെടുത്തത്. ഓവർസൈസ്ഡ് ബ്ലേസറും പരമ്പരാഗത ശൈലിയും മോഡേൺ ഫാഷനും സമന്വയിപ്പിച്ച ധോത്തി സ്റ്റൈൽ ട്രൗസേഴ്സും ചേർന്നതാണ് ഈ ലുക്കിന്റെ പ്രധാന ആകർഷണം. വസ്ത്രത്തിലെ മടക്കുകളും ഡ്രേപ്പിങ് രീതിയും ലുക്കിന് വേറിട്ട ഭംഗി നൽകി.വസ്ത്രത്തിന് ചേരുന്ന ബ്രൗൺ നിറത്തിലുള്ള പോയിന്റഡ് ഹീൽ ബൂട്ട്സ്, കറുത്ത ലെതർ ഷോൾഡർ ബാഗ്, കറുത്ത സൺഗ്ലാസ് എന്നിവ കൂടി ചേർന്നതോടെ ലുക്ക് കൂടുതൽ സ്റ്റൈലിഷായി. പ്രശസ്ത സ്റ്റൈലിസ്റ്റ് റിയ കപൂറാണ് ഈ ലുക്ക് ഒരുക്കിയത്.കെ ബ്യൂട്ടി-യുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള നാച്ചുറൽ ഗ്ലോയിംഗ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ദീവാലി ഗ്ലോസ് അപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന മിനിമൽ ഐ ഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കുമടങ്ങിയ ന്യൂഡ് ഗ്ലോ മേക്കപ്പും, വോളിയം നൽകി ഫ്രീ ആയി ഇട്ടിരിക്കുന്ന വെയ്‌വി ഹെയർസ്റ്റൈലും ലുക്കിന് പൂർണത നൽകി. പതിവ് ഫോർമൽ വസ്ത്രങ്ങളിൽനിന്ന് മാറി പരമ്പരാഗത ധോത്തി ശൈലിയെ ആധുനിക ബ്ലേസറുമായി സമന്വയിപ്പിച്ച ഈ വേറിട്ട പരീക്ഷണം ഫാഷൻ പ്രേമികൾക്കിടയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

## Article Content

തന്റെ മേക്കപ്പ് ബ്രാൻഡായ കെ ബ്യൂട്ടി-യുടെ യുകെയിലെ ഒന്നാം വാർഷികം ആഘോഷിക്കാൻ ലണ്ടനിലെ സ്‌പേസ് എൻ കെ ഫ്ലാഗ്ഷിപ്പ് സ്റ്റോറിൽ എത്തിയ ബോളിവുഡ് താരം കത്രീന കൈഫിന്റെ 'ബോസ് ബേബ്' ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വീഡിഷ് ഫാഷൻ ബ്രാൻഡായ ടോ-ടെം-ന്റെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള മോണോക്രോമാറ്റിക് പാന്റ്സ്യൂട്ട് ആണ് താരം തിരഞ്ഞെടുത്തത്. ഓവർസൈസ്ഡ് ബ്ലേസറും പരമ്പരാഗത ശൈലിയും മോഡേൺ ഫാഷനും സമന്വയിപ്പിച്ച ധോത്തി സ്റ്റൈൽ ട്രൗസേഴ്സും ചേർന്നതാണ് ഈ ലുക്കിന്റെ പ്രധാന ആകർഷണം. വസ്ത്രത്തിലെ മടക്കുകളും ഡ്രേപ്പിങ് രീതിയും ലുക്കിന് വേറിട്ട ഭംഗി നൽകി.വസ്ത്രത്തിന് ചേരുന്ന ബ്രൗൺ നിറത്തിലുള്ള പോയിന്റഡ് ഹീൽ ബൂട്ട്സ്, കറുത്ത ലെതർ ഷോൾഡർ ബാഗ്, കറുത്ത സൺഗ്ലാസ് എന്നിവ കൂടി ചേർന്നതോടെ ലുക്ക് കൂടുതൽ സ്റ്റൈലിഷായി. പ്രശസ്ത സ്റ്റൈലിസ്റ്റ് റിയ കപൂറാണ് ഈ ലുക്ക് ഒരുക്കിയത്.കെ ബ്യൂട്ടി-യുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള നാച്ചുറൽ ഗ്ലോയിംഗ് മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്. ദീവാലി ഗ്ലോസ് അപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന മിനിമൽ ഐ ഷാഡോയും ന്യൂഡ് ലിപ്സ്റ്റിക്കുമടങ്ങിയ ന്യൂഡ് ഗ്ലോ മേക്കപ്പും, വോളിയം നൽകി ഫ്രീ ആയി ഇട്ടിരിക്കുന്ന വെയ്‌വി ഹെയർസ്റ്റൈലും ലുക്കിന് പൂർണത നൽകി. പതിവ് ഫോർമൽ വസ്ത്രങ്ങളിൽനിന്ന് മാറി പരമ്പരാഗത ധോത്തി ശൈലിയെ ആധുനിക ബ്ലേസറുമായി സമന്വയിപ്പിച്ച ഈ വേറിട്ട പരീക്ഷണം ഫാഷൻ പ്രേമികൾക്കിടയിൽ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു.

Katrina Kaif’s boss-babe look at the Space NK flagship store in London, where she marked the UK anniversary of her beauty brand K Beauty, is drawing attention online. Styled by Rhea Kapoor, her chocolate-brown Toh-Tem pantsuit with dhoti-style trousers, minimal glam makeup and wavy hair created a striking monochrome fashion statement.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386456/katrina-kaif-toh-tem-suit-boss-babe-look-new-UPDATE)