---
title: "അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു"
english_title: "Abhijeet Deepke’s Grandmother Savitribai Deepke Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386452/abhijeet-deepke-grandmother-dies"
published_at: "2026-10-10T15:19:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca0a8de6ac2_abhijeet-deepke-grandmother-dies.jpg"
keywords: ["AbhijeetDeepke", "SavitribaiDeepke", "MaharashtraNews", "ElectionProtest", "IndiaPolitics"]
---

# അഭിജീത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു

> **Lead Summary:** **ന്യൂഡൽഹി: **കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് അഭിജീത് ദീപ്കെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് മുത്തശ്ശിയുടെ മരണം.

## Article Content

**ന്യൂഡൽഹി: **കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെയുടെ മുത്തശ്ശി സാവിത്രിബായ് ദീപ്കെ അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് അഭിജീത് ദീപ്കെ പോലീസ് കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് മുത്തശ്ശിയുടെ മരണം.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിന് മുന്നോടിയായാണ് ദീപ്കെയെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദീപ്കെ. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് പിന്നാലെ ദീപ്കെയെയും സഹനേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവരെയും ഡൽഹി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.സാവിത്രിബായിയുടെ അന്ത്യകർമങ്ങൾ ഞായറാഴ്ച രാവിലെ 9.30നും 10നും ഇടയിൽ നടക്കുമെന്ന് അഭിജീത് ദീപ്കെയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു.

Abhijeet Deepke’s grandmother, Savitribai Deepke, has died in Santuk Pimpri, Maharashtra, after being ill for several days. The news came as Deepke remained in police custody following a protest linked to demands for the Chief Election Commissioner’s resignation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386452/abhijeet-deepke-grandmother-dies)