---
title: "വീട് വിട്ട് നാട് വിട്ട്...! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്"
english_title: "Police Confirm Missing Class 10 Boy From Kannur Reached Uttar Pradesh"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386450/missing-kannur-boy-uttar-pradesh"
published_at: "2026-10-10T15:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca0963b4733_missing-kannur-boy-uttar-pradesh.jpg"
keywords: ["KannurNews", "MissingBoy", "KeralaPolice", "UttarPradesh", "RailwayCCTV"]
---

# വീട് വിട്ട് നാട് വിട്ട്...! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്

> **Lead Summary:** **കണ്ണൂർ: ** ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ.

## Article Content

**കണ്ണൂർ: ** ധർമടത്ത് നിന്ന് കാണാതായ 15-കാരൻ സ്വദേശമായ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ കാണാതായത്. ഉത്തർപ്രദേശ് സ്വദേശികളായ അരുൺകുമാറിന്റെയും സീമാദേവിയുടെയും മകനാണ് ആദിത്യൻ.

കുടുംബം തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമാണ് താമസം.പരാതി ലഭിച്ച ഉടൻ ധർമടം പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഞായറാഴ്ച വൈകിട്ട് 3 മണിയോടെ ആദിത്യൻ മഥുരയിലേക്കുള്ള ട്രെയിനിൽ കയറുന്നതായി കണ്ടെത്തി.

മഥുരയിലേക്കാണ് കുട്ടി ടിക്കറ്റ് എടുത്തിരിക്കുന്നത്. ധർമടം പോലീസ് മഥുര പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടിയെ കണ്ടെത്താൻ കേരളത്തിൽ നിന്ന് ഒരു പോലീസ് സംഘം ഉത്തർപ്രദേശിലേക്ക് തിരിക്കും. അതേസമയം കുട്ടി എന്തിനാണ് വീട് വിട്ട് പോയതെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.

Police have confirmed that the 15-year-old boy who went missing from Dharmadam, Kannur, travelled to Uttar Pradesh. CCTV footage from the railway station showed him boarding a train to Mathura on Sunday afternoon. A Kerala police team is expected to travel to Uttar Pradesh as the investigation continues.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386450/missing-kannur-boy-uttar-pradesh)