---
title: "നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി"
english_title: "Son Dies by Suicide After Attacking Father in Thrissur Melur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386445/thrissur-melur-family-dispute-suicide"
published_at: "2026-10-10T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca03caa39e1_thrissur-melur-family-dispute-suicide.jpg"
keywords: ["ThrissurNews", "FamilyDispute", "Suicide", "KeralaCrime", "GunIncident"]
---

# നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി

> **Lead Summary:** **തൃശൂർ: **തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ ദാരുണാന്ത്യം. വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ ആണ് മരിച്ചത്. വെട്ടേറ്റ നന്ദന്റെ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു.

## Article Content

**തൃശൂർ: **തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ ദാരുണാന്ത്യം. വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി സ്വദേശി നന്ദൻ ആണ് മരിച്ചത്. വെട്ടേറ്റ നന്ദന്റെ അച്ഛൻ രാമകൃഷ്ണന് ഗുരുതരമായി പരിക്കേറ്റു.

ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തർക്കം രൂക്ഷമായതോടെ നന്ദൻ അച്ഛനെ വെട്ടുകയായിരുന്നു. പിന്നാലെ തോട്ട പൊട്ടിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റാൻ എത്തിയ അയൽവാസിക്കും തോക്ക് പൊട്ടിയതിൽ പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

A family dispute in Thrissur’s Melur turned tragic when a son allegedly attacked his father with a knife and later died by suicide using a country-made gun. The father and a neighbour who tried to intervene were injured and admitted to hospital, while police have begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386445/thrissur-melur-family-dispute-suicide)