---
title: "'വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, വെള്ളിയാഴ്ച മരണം'; ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ"
english_title: "Pregnant Woman Found Hanging Dead in Chottanikkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386441/pregnant-woman-found-dead-chottanikkara"
published_at: "2026-10-10T14:24:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9fdc3d54d1_pregnant-woman-found-dead-chottanikkara.jpg"
keywords: ["Chottanikkara", "KeralaNews", "PregnantWoman", "PoliceInvestigation", "TragicDeath"]
---

# 'വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, വെള്ളിയാഴ്ച മരണം'; ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ

> **Lead Summary:** ചോറ്റാനിക്കര: വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാർത്തികയെ തൂങ്ങിയ നിലയിൽ കണ്ടത്.

## Article Content

ചോറ്റാനിക്കര: വാടകവീട്ടിൽ ഗർഭിണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ സ്വദേശിനിയായ കാർത്തിക ആണ് മരിച്ചത്. ചോറ്റാനിക്കര ആശുപത്രിപ്പടിക്ക് സമീപമുള്ള കെട്ടിടത്തിലെ മുറിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് കാർത്തികയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻ കെട്ടഴിച്ച് സമീപത്തെ ടാറ്റാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിനൊപ്പമായിരുന്നു കാർത്തികയുടെ താമസം. ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് ചോറ്റാനിക്കര പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയിരുന്നു.

തുടർന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഇരുവരെയും പറഞ്ഞയച്ചതായും പൊലീസ് പറഞ്ഞു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

A 25-year-old woman from Thrissur, Karthika, was found hanging in a rented room near Chottanikkara hospital on Friday afternoon. Police said she and a friend had been called to the station on Thursday over a dispute, and the matter was later settled before they were sent back.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386441/pregnant-woman-found-dead-chottanikkara)