---
title: "ഇനി ശനിയും ഞായറും ഫുൾ അവധി? സർക്കാർ ഓഫീസുകളിൽ അഞ്ച് പ്രവൃത്തി ദിനമാക്കാൻ ആലോചന, നിർണായക യോഗം 17ന്"
english_title: "Five-Day Work Week for Government Offices? Crucial Meeting on the 17th"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386417/five-day-work-week-government-offices"
published_at: "2026-10-10T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9db72c41ed_five-day-work-week-government-offices.jpg"
keywords: ["GovernmentOffices", "FiveDayWorkWeek", "KeralaGovernment", "PublicAdministration", "EmployeeWelfare"]
---

# ഇനി ശനിയും ഞായറും ഫുൾ അവധി? സർക്കാർ ഓഫീസുകളിൽ അഞ്ച് പ്രവൃത്തി ദിനമാക്കാൻ ആലോചന, നിർണായക യോഗം 17ന്

> **Lead Summary:** **തിരുവനന്തപുരം: ** സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കണമെന്ന ആവശ്യത്തിൽ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഓൺലൈനായി യോഗം വിളിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം.ഞായറാഴ്ചയ്ക്ക് പുറമെ ശനിയാഴ്ച കൂടി അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

## Article Content

**തിരുവനന്തപുരം: ** സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കണമെന്ന ആവശ്യത്തിൽ സർവീസ് സംഘടനകളുടെ യോഗം ഈ മാസം 17ന്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഓൺലൈനായി യോഗം വിളിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് യോഗം.ഞായറാഴ്ചയ്ക്ക് പുറമെ ശനിയാഴ്ച കൂടി അവധി നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.

ഭരണം കാര്യക്ഷമമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിർദേശം. കഴിഞ്ഞ ശമ്പള പരിഷ്കരണ കമ്മീഷനും, വി.എസ് അച്യുതാനന്ദൻ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരിക്കെ സമർപ്പിച്ച റിപ്പോർട്ടിലും ഇക്കാര്യം നിർദേശിച്ചിരുന്നു.

ശനിയാഴ്ച അവധി നൽകുന്നതിനെ വിവിധ സംഘടനകൾ സ്വാഗതം ചെയ്തു. എന്നാൽ നിലവിലുള്ള പൊതു അവധികളും കാഷ്വൽ ലീവുകളും വെട്ടിക്കുറയ്ക്കുന്നതിനെ ചില സംഘടനകൾ എതിർത്തിട്ടുണ്ട്. ജീവനക്കാരുടെ ലീവ് ഉൾപ്പെടെയുള്ള അവകാശങ്ങൾ ഹനിക്കരുതെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി ഗോപകുമാർ പ്രതികരിച്ചു.അതേസമയം പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കിയാൽ ജനങ്ങൾക്ക് സേവനം ലഭിക്കേണ്ട ദിവസങ്ങൾ കുറയുമെന്ന വിമർശനവും ഉയരുന്നുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങൾ ഈ മാസം 12നകം അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Kerala’s General Administration Department has called an online meeting with service organisations on the 17th to discuss a five-day work week for government offices. The proposal would add Saturday as a holiday, but some unions have opposed any cut in existing leave and warned of reduced public access to services.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386417/five-day-work-week-government-offices)