---
title: "'വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം', കോ​ഴി​ക്കോ​ടും പ​റ​ശ്ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ലും എ​ത്തി​ച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35കാരൻ അറസ്റ്റിൽ"
english_title: "35-Year-Old Arrested for Drugging and Assaulting Woman Using Fake Identity"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386413/fake-identity-drugging-assault-arrest"
published_at: "2026-10-10T11:38:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d725d2d28_fake-identity-drugging-assault-arrest.jpg"
keywords: ["FacebookFraud", "SexualAssault", "KeralaPolice", "CyberCrime", "WomenSafety"]
---

# 'വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം', കോ​ഴി​ക്കോ​ടും പ​റ​ശ്ശി​നി​ക്ക​ട​വി​ലെ ലോ​ഡ്ജി​ലും എ​ത്തി​ച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35കാരൻ അറസ്റ്റിൽ

> **Lead Summary:** കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലഹരി നൽകി ബലാത്സംഗം ചെയ്യുകയും സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊല്ലം സ്വദേശി അറസ്റ്റിൽ. രാഹുൽ ആണ് പിടിയിലായത്.

## Article Content

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ ലഹരി നൽകി ബലാത്സംഗം ചെയ്യുകയും സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ കൊല്ലം സ്വദേശി അറസ്റ്റിൽ. രാഹുൽ ആണ് പിടിയിലായത്.

രാജപുരം പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ എറണാകുളം പാലാരിവട്ടത്തുനിന്ന് പിടികൂടിയത്. പരാതിയിൽ കേസെടുത്ത് മണിക്കൂറുകൾക്കകമാണ് അറസ്റ്റ് നടന്നത്.

40 വയസ്സുകാരിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഫേസ്ബുക്കിൽ വ്യാജ ഫോട്ടോ ഉപയോഗിച്ച് 'പ്രേം' എന്ന പേരിൽ പരിചയപ്പെട്ട രാഹുൽ പിന്നീട് യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്നാണ് പരാതി.

തുടർന്ന് വിവിധ സ്ഥലങ്ങളിലെത്തിച്ച് ലഹരി നൽകി ബലാത്സംഗം ചെയ്തതായും യുവതി ആരോപിച്ചു. കോഴിക്കോട്ടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചതിനു പുറമേ യുവതിയുടെ വീട്ടിലെത്തിയും പലതവണ അതിക്രമം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

പ്രതി തുടർച്ചയായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ യുവതി ഇയാളുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്തു. ഇതിനു പിന്നാലെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.

തുടർന്ന് യുവതിയുടെ സ്വകാര്യ വീഡിയോ ദൃശ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനും മകൾക്കും വാട്സാപ്പിലൂടെ അയച്ചുകൊടുത്തതായും പരാതിയിൽ പറയുന്നു. യുവതിയുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ രാഹുൽ സ്വന്തം പേരും യഥാർഥ ഫോട്ടോയും മറച്ചുവച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം പ്രതിയെ കണ്ടെത്തുന്നതിനായി എറണാകുളത്ത് പരിശോധന നടത്തുകയായിരുന്നു. രാജപുരം പൊലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിന് പുറമേ അമ്പലത്തറ സബ് ഇൻസ്പെക്ടർ എം.വി. പ്രകാശൻ, എ.എസ്.ഐ. ജയരാജൻ, ബിജു കീനേരി, സീനിയർ സിവിൽ പൊലീസ് ഓഫീസർ രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

പാലാരിവട്ടത്തുനിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാജപുരത്ത് എത്തിച്ചു. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. എറണാകുളത്ത് റൈഡ് ഷെയറിങ് മേഖലയിൽ ജോലി ചെയ്യുന്നയാളാണ് രാഹുൽ.

A 35-year-old man from Kollam was arrested in connection with a case of drugging and sexually assaulting a woman he befriended on Facebook using a fake name and photo. Police say he took her to multiple locations, including Kozhikode and a lodge at Parassinikadavu, threatened her with leaked videos, and later sent explicit clips to her husband and daughter via WhatsApp.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386413/fake-identity-drugging-assault-arrest)