---
title: "പിടിതരാതെ സ്വർണവില; ഒറ്റയടിക്ക് കുത്തനെ കൂടി,  ഇന്ന് കൂടിയത് 520 രൂപ!"
english_title: "Gold Prices Keep Climbing; Soars by ₹520 Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386411/gold-prices-keep-climbing-kerala"
published_at: "2026-10-10T11:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9d3d22f6ae_gold-prices-keep-climbing-kerala.jpg"
keywords: ["GoldPrice", "KeralaNews", "MarketUpdate", "Kochi", "CommodityRates"]
---

# പിടിതരാതെ സ്വർണവില; ഒറ്റയടിക്ക് കുത്തനെ കൂടി,  ഇന്ന് കൂടിയത് 520 രൂപ!

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കൊച്ചിയിൽ സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി ഉയർന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വിപണിയിലെ നിരക്ക്.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. കൊച്ചിയിൽ സ്വർണം ഗ്രാമിന് 65 രൂപ വർധിച്ച് 13,880 രൂപയും പവന് 520 രൂപ വർധിച്ച് 1,11,040 രൂപയുമായി ഉയർന്നു. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് പവന് 840 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. ഇന്നലെ ഗ്രാമിന് 13,815 രൂപയും പവന് 1,10,520 രൂപയുമായിരുന്നു വിപണിയിലെ നിരക്ക്.

ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വില വർധിച്ചിരിക്കുന്നത്. ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള സാമ്പത്തിക-ഭൗമരാഷ്ട്രീയ ഘടകങ്ങളാണ് സ്വർണവിലയിലുണ്ടാകുന്ന മാറ്റങ്ങൾക്ക് പ്രധാന കാരണം. യു.എസ് ഡോളർ ശക്തിപ്രാപിക്കുന്നതും യു.എസ് ട്രഷറി യീൽഡ് ഉയർന്ന നിലവാരത്തിൽ തുടരുന്നതും വിപണിയെ നേരിട്ട് സ്വാധീനിക്കുന്നുണ്ട്.

ഇതിനുപുറമെ, പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ, ഇന്ത്യൻ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന അസ്ഥിരത എന്നിവയും സ്വർണവിലയിലെ നിരന്തരമായ മാറ്റങ്ങൾക്ക് കാരണമാകുന്നുണ്ട്.

Gold prices in Kerala rose sharply again on Wednesday, with the rate in Kochi increasing by ₹65 per gram to ₹13,880 and by ₹520 per sovereign to ₹1,11,040. Market movement is being driven by global and regional factors, including a stronger U.S. dollar, high Treasury yields, West Asia tensions, crude oil fluctuations and rupee volatility.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386411/gold-prices-keep-climbing-kerala)