---
title: "വെറും നാല് ചേരുവകൾ മതി; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം പഞ്ഞിപോലെ സോഫ്റ്റായ 'ബനാന പാൻകേക്ക് '"
english_title: "Just Four Ingredients: Soft, Fluffy Banana Pancake Ready in Minutes"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386408/banana-pancake-four-ingredients-new"
published_at: "2026-10-10T11:18:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9e104d602f_banana-pancake-four-ingredients.jpg"
keywords: ["BananaPancake", "EasyRecipe", "BreakfastIdeas", "QuickSnack", "HomeCooking"]
---

# വെറും നാല് ചേരുവകൾ മതി; മിനിറ്റുകൾക്കുള്ളിൽ തയ്യാറാക്കാം പഞ്ഞിപോലെ സോഫ്റ്റായ 'ബനാന പാൻകേക്ക് '

> **Lead Summary:**  എല്ലാ ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ച് മടുത്തോ? എങ്കിൽ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ? വീട്ടിൽ സാധാരണയായി ലഭിക്കുന്ന നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബനാന പാൻകേക്ക്** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

## Article Content

 എല്ലാ ദിവസവും ഒരേ പ്രഭാതഭക്ഷണം കഴിച്ച് മടുത്തോ? എങ്കിൽ രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു വ്യത്യസ്ത വിഭവം പരീക്ഷിച്ചാലോ? വീട്ടിൽ സാധാരണയായി ലഭിക്കുന്ന നാല് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കാവുന്ന ബനാന പാൻകേക്ക്** കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

പഴത്തിന്റെ സ്വാഭാവിക മധുരത്തിനൊപ്പം അല്പം പഞ്ചസാര കൂടി ചേരുമ്പോൾ രുചി ഇരട്ടിയാകും. ഓവനോ മറ്റ് പ്രത്യേക പാചക ഉപകരണങ്ങളോ ആവശ്യമില്ലാതെ ഒരു നോൺസ്റ്റിക് പാനിൽ മിനിറ്റുകൾക്കുള്ളിൽ ഈ വിഭവം തയ്യാറാക്കാം.

*ആവശ്യമായ ചേരുവകൾ***

*പഴുത്ത പഴം - 1 എണ്ണം*

*മുട്ട - 1 എണ്ണം*

*ഗോതമ്പുപൊടി - 3 ടേബിൾ സ്പൂൺ**
പഞ്ചസാര - 1 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം***

*ആദ്യം നന്നായി പഴുത്ത പഴം തൊലി കളഞ്ഞ് ഒരു പാത്രത്തിലിട്ട് ഫോർക്ക് ഉപയോഗിച്ച് കട്ടകളില്ലാതെ ഉടച്ചെടുക്കുക.ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കണം. തുടർന്ന് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് യോജിപ്പിക്കുക. ശേഷം മൂന്ന് ടേബിൾ സ്പൂൺ ഗോതമ്പുപൊടി കുറേശ്ശെയായി ചേർത്ത് കട്ടകളില്ലാതെ കലക്കിയെടുക്കുക.

പാൻകേക്ക് തയ്യാറാക്കാൻ പാകത്തിലുള്ള മാവ് ലഭിച്ചാൽ ഒരു നോൺസ്റ്റിക് പാൻ ചെറിയ തീയിൽ ചൂടാക്കുക. തയ്യാറാക്കിയ മിശ്രിതം പാനിലേക്ക് ചെറിയ വൃത്താകൃതിയിൽ ഒഴിച്ച് വേവിച്ചെടുക്കാം. ഒരു വശം വെന്ത് സ്വർണനിറമാകുമ്പോൾ ശ്രദ്ധാപൂർവം മറിച്ചിട്ട് മറുവശവും നന്നായി വേവിക്കുക. 

ഇരുവശവും വെന്തുകഴിഞ്ഞാൽ പാനിൽ നിന്ന് മാറ്റി ചൂടോടെ വിളമ്പാം.പഴത്തിന്റെ മധുരവും പഞ്ചസാരയുടെ രുചിയും ചേർന്ന മൃദുവായ ബനാന പാൻകേക്ക് തയ്യാർ. കുറഞ്ഞ സമയത്തിനുള്ളിൽ അധികം തയ്യാറെടുപ്പുകളില്ലാതെ ഉണ്ടാക്കാവുന്ന ഈ പലഹാരം കുട്ടികളുടെ ലഞ്ച് ബോക്സിലേക്കും വൈകുന്നേരത്തെ ചായക്കൊപ്പവുമെല്ലാം നൽകാൻ മികച്ചതാണ്.*

This article shares a quick banana pancake recipe made with just four common ingredients: ripe banana, egg, wheat flour and sugar. It can be prepared in minutes on a nonstick pan without any special equipment, making it ideal for breakfast or an evening snack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386408/banana-pancake-four-ingredients-new)