---
title: "മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറും; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നീക്കം"
english_title: "ED Report to Be Handed to Vigilance in Masappadi Case; FIR Move to Name Pinarayi as First Accused"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386390/ed-report-vigilance-masappadi-case-fir"
published_at: "2026-10-10T09:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9bf52c812f_ed-report-vigilance-masappadi-case-fir.jpg"
keywords: ["EDReport", "VigilanceProbe", "PinarayiVijayan", "KeralaHighCourt", "CorruptionCase"]
---

# മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറും; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നീക്കം

> **Lead Summary:** **തിരുവനന്തപുരം: **മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉടൻ വിജിലൻസിന് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം നടക്കുന്നത്.

## Article Content

**തിരുവനന്തപുരം: **മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച റിപ്പോർട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ ഉടൻ വിജിലൻസിന് കൈമാറും. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിനാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം നടക്കുന്നത്.

വിജിലൻസ് തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റാകും കേസിൽ തുടരന്വേഷണം നടത്തുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാകും വിജിലൻസ് കേസ് എടുക്കുക. അദ്ദേഹത്തിന് പുറമെ മകൾ ടി. വീണ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരെയും പ്രതി ചേർത്തായിരിക്കും അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ തയ്യാറാക്കുക.

നേരത്തെ വിഷയത്തിൽ പ്രാഥമിക അന്വേഷണത്തിനുശേഷം മാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാനായിരുന്നു പൊലീസിന്റെയും സർക്കാരിന്റെയും തീരുമാനം. എന്നാൽ ഇത് തള്ളിയ ഹൈക്കോടതി, നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ നിർദേശിക്കുകയായിരുന്നു. കേസിൽ അടിയന്തരമായി അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.എം. ഷാജഹാനാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസെടുക്കാൻ ആവശ്യമായ ശക്തമായ തെളിവുകൾ ഇഡി നൽകിയ കത്തിലുണ്ടെന്നും അതിനാൽ എഫ്ഐആർ ഇട്ട് അന്വേഷിക്കണമെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയില്ലാതെ കേസെടുക്കാനാകില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിന്നു. തുടർന്ന്, വിഷയത്തിൽ ശക്തമായ ചോദ്യങ്ങളുയർത്തിയ ഹൈക്കോടതി സർക്കാരിന്റെ വാദങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് വിജിലൻസിനോട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

The ED report in the masappadi case will soon be handed over to the Vigilance by DGP Ravada Chandra Shekhar, paving the way for an FIR. The Vigilance is expected to register the case today, naming Chief Minister Pinarayi Vijayan as the first accused along with Veena T. and Minister P.A. Mohammed Riyas. The move follows a Kerala High Court direction to register an FIR and investigate the allegations.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386390/ed-report-vigilance-masappadi-case-fir)