---
title: "അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു"
english_title: "Speeding Private Bus Rams Pavement in Kottayam; 18-Year-Old Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386382/speeding-private-bus-rams-pavement-kottayam"
published_at: "2026-10-10T09:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9b2e0728ba_speeding-private-bus-rams-pavement-kottayam.jpg"
keywords: ["KottayamAccident", "PrivateBus", "RoadSafety", "TrafficAccident", "KeralaNews"]
---

# അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു

> **Lead Summary:** **കോട്ടയം: **കോട്ടയം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐ.സിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

## Article Content

**കോട്ടയം: **കോട്ടയം ചന്തക്കവലയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജിക്കൽ ഐ.സിയുവിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. മാതാവ് മരിച്ചതിനുശേഷം വലിയമ്മയോടൊപ്പമായിരുന്നു അഞ്ജലി താമസിച്ചിരുന്നത്. ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.

ഇന്നലെ രാത്രി ഏഴിനായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. നാഗമ്പടം സ്റ്റാൻഡിൽ നിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോകുകയായിരുന്ന 'തണ്ടപ്ര' എന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ബസ് കാത്തുനിന്നവർക്കും വഴിയാത്രക്കാർക്കുമാണ് പരുക്കേറ്റത്. സംഭവസ്ഥലത്ത് ചാറ്റൽമഴയുണ്ടായിരുന്നതിനാൽ ചിലർ കടത്തിണ്ണയിലേക്ക് കയറി നിന്നതും, ബസ് വരുന്നതുകണ്ട് ചിലർ ഓടിമാറിയതും മൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്.

ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് പുറത്തെടുത്ത് ഉടൻതന്നെ ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നഗരത്തിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ബസ് ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തിൽ പരുക്കേറ്റ ഇത്തിത്താനം സുഭാഷ്ഭവനിൽ ശ്രീകുമാരി (54) മെഡിക്കൽ കോളേജ് ആശുപത്രിയിലും, മറിയപ്പള്ളി മുട്ടം ഉള്ളാട്ട് ജയ (51) കാരിത്താസ് ആശുപത്രിയിലും, കൊല്ലാട് കലേഷ്ഭവനിൽ അനുമോൾ സുരേഷ് (48), ചങ്ങനാശേരി മലകുന്നം ആനക്കുഴി എ.കെ.സുനി (46) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്.

**English Summary:**

An 18-year-old woman, Anjali, died after a speeding private bus lost control and rammed into a sidewalk at Chanthakkavala in Kottayam. Four other women were injured in the accident, while police have taken the bus driver and conductor into custody.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386382/speeding-private-bus-rams-pavement-kottayam)