---
title: "കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസ്; തെളിവ് നശിപ്പിക്കാൻ സഹായം ലഭിച്ചതായി സൂചന, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്"
english_title: "Kalamassery Spa Gang Rape Case: Police Suspect Help in Destroying Evidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386377/kalamassery-spa-gang-rape-evidence-destruction"
published_at: "2026-10-10T08:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9adc071e25_kalamassery-spa-gang-rape-evidence-destruction.jpg"
keywords: ["KalamasseryCase", "KeralaPolice", "GangRapeCase", "EvidenceDestruction", "CrimeInvestigation"]
---

# കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസ്; തെളിവ് നശിപ്പിക്കാൻ സഹായം ലഭിച്ചതായി സൂചന, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

> **Lead Summary:** **കൊച്ചി: **കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ മറ്റു ചിലരുടെ കൂടി സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ ഭാഗമായി, അതിജീവിതയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല.

## Article Content

**കൊച്ചി: **കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിലെ പ്രധാന പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ മറ്റു ചിലരുടെ കൂടി സഹായം ലഭിച്ചതായി പൊലീസിന് സൂചന ലഭിച്ചു. ഇതിന്റെ ഭാഗമായി, അതിജീവിതയായ യുവതി ആദ്യം എത്തിയ സ്പായിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ഇതുവരെ ലഭ്യമായിട്ടില്ല.

പ്രധാന പ്രതികളായ ശ്രീരാജ്, ജിത്തു മാർട്ടിൻ എന്നിവരുമായി കളമശ്ശേരി പൊലീസ് കഴിഞ്ഞ ദിവസം മൂന്ന് സ്പാകളിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് റിമാൻഡിലുള്ള മറ്റു പ്രതികളായ ശരണ്യ ശശി, വി.എസ്. സഞ്ജയ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ശരണ്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് അതിജീവിതയുടെ മൊഴി.

ശരണ്യയെ വിശ്വസിച്ചാണ് രാത്രി ലോഡ്ജിൽ എത്തിയതെന്നും, തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഘത്തിൽ ശരണ്യയും ഉണ്ടായിരുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ അറസ്റ്റിലായ നാല് പ്രതികൾക്ക് പുറമെ മറ്റ് രണ്ടുപേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് അതിജീവിത പൊലീസിന് വിവരം നൽകിയിട്ടുണ്ട്.

ശരണ്യയെയും സഞ്ജയിനെയും കസ്റ്റഡിയിൽ വാടുക വഴി റാക്കറ്റിലെ മറ്റ് കണ്ണികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രതികൾ സമാന രീതിയിൽ മറ്റാരെയെങ്കിലും പീഡനത്തിനിരയാക്കിയിട്ടുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

Police investigating the Kalamassery spa gang rape case suspect that the main accused received help from others to destroy evidence. CCTV footage from the first spa visited by the survivor has still not been recovered. The police are preparing to take remanded accused Sharanya Sashi and V.S. Sanjay into custody for further questioning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386377/kalamassery-spa-gang-rape-evidence-destruction)