---
title: "ബില്ല് താടാ....! ലൈസൻസ് നമ്പർ ഉള്ള ബില്ല് ചോദിച്ചു; റാന്നിയിലെ പഞ്ചാബി ഹോട്ടലിൽ കൈയാങ്കളിയും സംഘർഷവും, ഇരുവിഭാഗത്തിനുമെതിരെ കേസ്"
english_title: "Bill Dispute Turns Violent at Ranni Punjabi Hotel; Countercases Filed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386371/ranni-punjabi-hotel-bill-dispute-clash"
published_at: "2026-10-10T07:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac99d8443fe3_ranni-punjabi-hotel-bill-dispute-clash.jpg"
keywords: ["RanniPolice", "Pathanamthitta", "HotelClash", "BillDispute", "FoodSafety"]
---

# ബില്ല് താടാ....! ലൈസൻസ് നമ്പർ ഉള്ള ബില്ല് ചോദിച്ചു; റാന്നിയിലെ പഞ്ചാബി ഹോട്ടലിൽ കൈയാങ്കളിയും സംഘർഷവും, ഇരുവിഭാഗത്തിനുമെതിരെ കേസ്

> **Lead Summary:** **പത്തനംതിട്ട: ** റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വൻ അടിപിടിയിലും സംഘർഷത്തിലും കലാശിച്ച സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ കേസ് എടുത്ത് റാന്നി പോലീസ്. വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**പത്തനംതിട്ട: ** റാന്നിയിൽ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം ബില്ലിനെ ചൊല്ലിയുണ്ടായ തർക്കം വൻ അടിപിടിയിലും സംഘർഷത്തിലും കലാശിച്ച സംഭവത്തിൽ ഇരുവിഭാഗത്തിനുമെതിരെ കേസ് എടുത്ത് റാന്നി പോലീസ്. വലിയകലുങ്കിൽ പ്രവർത്തിക്കുന്ന പഞ്ചാബി ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭക്ഷണം കഴിക്കാനെത്തിയ അനൂപ്, വിജോയ് എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെയും, ഹോട്ടൽ നടത്തിപ്പുകാരുടെ പരാതിയിൽ ഉപഭോക്താക്കൾക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 27-ന് രാത്രിയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഫുഡ് സേഫ്റ്റി ലൈസൻസ് നമ്പർ ഉൾപ്പെടുത്തിയ കൃത്യമായ ബില്ല് അനൂപും വിജോയിയും ആവശ്യപ്പെടുകയായിരുന്നു. ഇതേച്ചൊല്ലി ഉടലെടുത്ത വാക്കുതർക്കം ഒടുവിൽ കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുശേഷമാണ് മർദനമേറ്റ യുവാക്കൾ പോലീസിൽ പരാതി നൽകിയത്. പിന്നാലെ ഹോട്ടലുടമകളും പരാതിയുമായി എത്തിയതോടെയാണ് റാന്നി പോലീസ് ഇരു കൂട്ടർക്കുമെതിരെയും നിയമനടപടി സ്വീകരിച്ചത്.

**English Summary:**

Ranni police have registered countercases after a dispute over a bill at a Punjabi hotel in Valiyakalungu, Pathanamthitta, escalated into a brawl. Customers had asked for a proper bill with the Food Safety license number, leading to a clash that later went viral on social media.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386371/ranni-punjabi-hotel-bill-dispute-clash)