---
title: "കാറ്റും കോളും വരുന്നു! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: "Rain, Thunderstorms and Gusty Winds Likely; Yellow Alert in Four Kerala Districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386365/yellow-alert-four-kerala-districts-rain"
published_at: "2026-10-10T06:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac993e2c3c72_yellow-alert-four-kerala-districts-rain.jpg"
keywords: ["KeralaRain", "YellowAlert", "IMDWarning", "Thunderstorm", "Kallakkadal"]
---

# കാറ്റും കോളും വരുന്നു! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** **തിരുവനന്തപുരം: ** സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം: ** സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇതിന് പുറമേ, തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശം നൽകി. തീരദേശവാസികളും മീൻപിടുത്ത തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

**മഴ മുന്നറിയിപ്പ്: ജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ**

ഇടിമിന്നൽ ജാഗ്രത: ഇടിമിന്നലുള്ള സമയത്ത് തുറന്ന സ്ഥലങ്ങളിൽ നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ജനലുകളിൽ നിന്നും വാതിലുകളിൽ നിന്നും അകന്നുനിൽക്കുക.

ശക്തമായ കാറ്റ്: മോശം കാലാവസ്ഥയുള്ളപ്പോൾ മരങ്ങൾക്ക് താഴെയോ സുരക്ഷിതമല്ലാത്ത പരസ്യബോർഡുകൾക്ക് സമീപമോ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

തീരദേശ ജാഗ്രത: തിരുവനന്തപുരം തീരത്തുള്ളവർ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കുക. വള്ളങ്ങളും പടവുകളും സുരക്ഷിതമായി കെട്ടിയിടുക. കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കുക.

യാത്രകളിൽ ശ്രദ്ധിക്കുക: മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കുക. റോഡുകളിലെ വെള്ളക്കെട്ടുകളിൽ വാഹനങ്ങൾ ഇറക്കുമ്പോൾ ജാഗ്രത പാലിക്കുക.

**English Summary:**

The India Meteorological Department (IMD) has issued a Yellow Alert for four districts in Kerala: Pathanamthitta, Kottayam, Ernakulam, and Idukki. Isolated heavy rainfall accompanied by thunderstorms and gusty winds with speeds ranging from 40 to 50 km/h is expected. Additionally, a 'Kallakkadal' (swell surge) alert has been issued for the coastal areas of Thiruvananthapuram. Authorities have advised coastal residents and fishermen to remain cautious and follow safety protocols.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386365/yellow-alert-four-kerala-districts-rain)