---
title: "'ചലോ ജന്തർ മന്തർ': ഗ്യാനേഷ് കുമാറിനെ ഇറക്കാൻ പാറ്റകൾ, ഡൽഹിയെ വിറപ്പിക്കാൻ ഇടത്-സിജെപി വിദ്യാർത്ഥി സംഘടന പ്രതിഷേധം ഇന്ന്"
english_title: "‘Chalo Jantar Mantar’: Left-CJP Student Protest Today Demands Gyanesh Kumar’s Resignation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386361/chalo-jantar-mantar-gyanesh-kumar-resignation-protest"
published_at: "2026-10-10T06:28:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac98e1a2566e_chalo-jantar-mantar-gyanesh-kumar-resignation-protest.jpg"
keywords: ["GyaneshKumar", "JantarMantar", "DelhiProtest", "ElectionCommission", "StudentProtest"]
---

# 'ചലോ ജന്തർ മന്തർ': ഗ്യാനേഷ് കുമാറിനെ ഇറക്കാൻ പാറ്റകൾ, ഡൽഹിയെ വിറപ്പിക്കാൻ ഇടത്-സിജെപി വിദ്യാർത്ഥി സംഘടന പ്രതിഷേധം ഇന്ന്

> **Lead Summary:** **ഡൽഹി: **കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ ഉപരോധിച്ച രാജ്യതലസ്ഥാനത്തേക്ക് ജനറേഷൻ Z യുവനിരയുടെ വീണ്ടും കടന്നുവരവ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന-വിദ്യാർത്ഥി സംഘടനകളും ചേർന്നുള്ള സംയുക്ത മഹാപ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ നടക്കും.

## Article Content

**ഡൽഹി: **കടുത്ത സുരക്ഷാ നിയന്ത്രണങ്ങളാൽ കേന്ദ്ര സർക്കാർ ഉപരോധിച്ച രാജ്യതലസ്ഥാനത്തേക്ക് ജനറേഷൻ Z യുവനിരയുടെ വീണ്ടും കടന്നുവരവ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സിജെപിയും ഇടത് യുവജന-വിദ്യാർത്ഥി സംഘടനകളും ചേർന്നുള്ള സംയുക്ത മഹാപ്രതിഷേധം ഇന്ന് ജന്തർ മന്തറിൽ നടക്കും.

പ്രതിഷേധങ്ങളെ തടയിടാൻ കേന്ദ്ര സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൊതുജനങ്ങളെ വലയ്ക്കുന്ന രീതിയിൽ കടുത്ത നിയന്ത്രണങ്ങൾ പാടില്ലെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നുവെങ്കിലും, അത് മറികടന്ന് സെൻട്രൽ ഡൽഹിയിലേക്ക് എത്തുന്ന മുപ്പതിലേറെ മെട്രോ സ്റ്റേഷനുകൾ അധികൃതർ അടച്ചുപൂട്ടി. ട്രെയിൻ ഗതാഗതത്തിനും കടുത്ത നിയന്ത്രണമുണ്ട്. രാവിലെ 4 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ ഡൽഹിയിലേക്കുള്ള ദീർഘദൂര ലോക്കൽ ട്രെയിനുകൾക്ക് സർവീസ് തടസ്സപ്പെടുത്തിയിരിക്കുകയാണ്. സമരം നടക്കുന്ന ജന്തർ മന്തർ പരിസരത്ത് ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും റദ്ദാക്കി.

പ്രതിഷേധ മാർച്ച് നേരിടാനായി സിആർപിഎഫും ഡൽഹി പോലീസും ഉൾപ്പെടെ ഇരുപത്തയ്യായിരത്തോളം വൻ സുരക്ഷാ സേനയെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. 'ചലോ ജന്തർ മന്തർ' പോസ്റ്റർ പുറത്തിറക്കിയ സിജെപി, പ്രതിഷേധത്തിലേക്ക് അണിനിരക്കാൻ രാജ്യത്തെ യുവതയോട് ആഹ്വാനം ചെയ്തു. ഇടതുപക്ഷ പാർട്ടികൾ സമരത്തിന് പൂർണ്ണ പിന്തുണ നൽകിയിട്ടുണ്ട്. അതിനിടെ, പ്രതിഷേധത്തിൽ പങ്കെടുക്കാതിരിക്കാൻ പതിനായിരത്തിലധികം പ്രവർത്തകരെ പോലീസ് മുൻകൂട്ടി തടങ്കലിലാക്കിയതായി സിജെപി നേതാക്കൾ ആരോപിച്ചു.

A joint protest by CJP and left-wing youth and student organisations will be held at Jantar Mantar today demanding Chief Election Commissioner Gyanesh Kumar’s resignation. Authorities have imposed heavy restrictions across Delhi, including metro closures, train curbs and an internet shutdown near the protest site.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386361/chalo-jantar-mantar-gyanesh-kumar-resignation-protest)