---
title: "സുനാമി മുന്നറിയിപ്പ്....! പാനമയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രതയിൽ വൻ ഭൂകമ്പം"
english_title: "Powerful 7.6 Earthquake Strikes Panama; Tsunami Warning Issued"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386358/panama-76-earthquake-tsunami-warning"
published_at: "2026-10-10T06:07:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9890f9f377_panama-76-earthquake-tsunami-warning.jpg"
keywords: ["PanamaEarthquake", "TsunamiWarning", "USGS", "PacificCoast", "Aftershocks"]
---

# സുനാമി മുന്നറിയിപ്പ്....! പാനമയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രതയിൽ വൻ ഭൂകമ്പം

> **Lead Summary:** **പാനമ സിറ്റി: ** മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും താറുമാറാകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. അപകട സാഹചര്യ കണക്കിലെടുത്ത് മധ്യ അമേരിക്കയുടെ തെക്കൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

## Article Content

**പാനമ സിറ്റി: ** മധ്യ അമേരിക്കൻ രാജ്യമായ പാനമയിൽ റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായി. ഭൂകമ്പത്തെ തുടർന്ന് രാജ്യത്ത് വ്യാപക നാശനഷ്ടങ്ങളാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പലയിടങ്ങളിലും റോഡ്, റെയിൽ ഗതാഗതം പൂർണ്ണമായും താറുമാറാകുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. അപകട സാഹചര്യ കണക്കിലെടുത്ത് മധ്യ അമേരിക്കയുടെ തെക്കൻ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

മധ്യ-തെക്കൻ പനാമയിലെ പിറ്റാലോസ അരീബ എന്ന ചെറിയ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) അറിയിച്ചു. ഭൂമിക്കടിയിൽ വെറും 12 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഭൂചലനം സംഭവിച്ചത് എന്നതിനാൽ ആഘാതം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. പ്രധാന ഭൂകമ്പത്തിന് പിന്നാലെ നാപ്പതോളം ശക്തമായ തുടർചലനങ്ങളും (Aftershocks) അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനമായ പാനമ സിറ്റിയിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. മെക്സിക്കോ മുതൽ പെറു വരെയുള്ള കിഴക്കൻ പസഫിക് തീരങ്ങളിൽ വൻ സുനാമി തിരമാലകൾ അടിച്ചു വീശാൻ സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് അപകടകരമായ രീതിയിലുള്ള സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ തീരപ്രദേശങ്ങളിൽ നിന്ന് മാറിയിരിക്കണമെന്നും, അവശിഷ്ടങ്ങൾക്കിടയിൽപ്പെടാനോ വെള്ളപ്പൊക്കത്തിൽപ്പെടാനോ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി.

A powerful 7.6 magnitude earthquake struck Panama, causing reported damage, transport disruptions and power outages across parts of the country. Authorities have issued a tsunami warning for southern Central American coastal areas and urged residents to stay away from shorelines.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386358/panama-76-earthquake-tsunami-warning)