---
title: "കുഞ്ഞിനോട് ക്രൂരത; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച്  ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്ക് 20 വർഷം കഠിനതടവ്"
english_title: "20-Year Rigorous Jail Term for Man Who Assaulted Differently-Abled Minor and Recorded It"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386357/bengaluru-assault-minor-recording-sentence"
published_at: "2026-10-10T06:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac988349f6db_bengaluru-assault-minor-recording-sentence.jpg"
keywords: ["BengaluruCourt", "RigorousImprisonment", "MinorVictim", "SexualAssaultCase", "VictimCompensation"]
---

# കുഞ്ഞിനോട് ക്രൂരത; ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച്  ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്ക് 20 വർഷം കഠിനതടവ്

> **Lead Summary:** **ബെംഗളൂരു: **ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്കാണ് ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതി കഠിനശിക്ഷ വിധിച്ചത്. കൂടാതെ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

## Article Content

**ബെംഗളൂരു: **ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി. കേസിലെ പ്രതികളായ ലോകേഷ്, ഗുരുപ്രസാദ് എന്നിവർക്കാണ് ബെംഗളൂരു സൗത്ത് ഡിസ്ട്രിക്റ്റ് കോടതി കഠിനശിക്ഷ വിധിച്ചത്. കൂടാതെ അതിക്രമത്തിന് ഇരയായ പെൺകുട്ടിക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

2020 ഒക്ടോബറിൽ കുദൂരു പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ഒന്നാം പ്രതി ലോകേഷ്, കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ രണ്ടാം പ്രതി ഗുരുപ്രസാദിന്റെ സഹായം തേടുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് അടിയന്തരമായി അന്വേഷണം പൂർത്തിയാക്കിയ കുദൂരു പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും കൃത്യമായ തെളിവുകളോടെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.

ദീർഘമായ വിചാരണ നടപടികൾക്കൊടുവിൽ ബെംഗളൂരു ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി പഞ്ചാക്ഷരിയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി ലോകേഷിന് 20 വർഷം കഠിന തടവും പതിനായിരം രൂപ പിഴയും വിധിച്ചു. കുറ്റകൃത്യത്തിൽ പങ്കുചേരുകയും പെൺകുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത രണ്ടാം പ്രതി ഗുരുപ്രസാദിന് 5 വർഷം തടവും അയ്യായിരം രൂപ പിഴയുമാണ് ശിക്ഷ. ശാരീരികമായും മാനസികമായും കടുത്ത അതിക്രമം നേരിട്ട പെൺകുട്ടിക്ക് തുക വേഗത്തിൽ ലഭ്യമാക്കാനും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

**English Summary:**

The Bengaluru South District Court sentenced Lokesh to 20 years of rigorous imprisonment and fined him ₹10,000 for sexually assaulting a minor differently-abled girl. His associate Guruprasad, who recorded the assault on a mobile phone, was sentenced to five years in prison and fined ₹5,000. The court also ordered the government to provide ₹5 lakh in emergency compensation to the victim.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386357/bengaluru-assault-minor-recording-sentence)