---
title: "പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു; പോലീസിനെ വെട്ടിച്ച് കടന്നത് ടോയ്‌ലെറ്റിൽ പോകാനെന്ന വ്യാജേന"
english_title: "POCSO Accused Escapes from Hospital After Fooling Police with Toilet Ruse"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386351/posco-accused-escapes-hospital-toilet-ruse"
published_at: "2026-10-09T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91fce124c0_posco-accused-escapes-hospital-toilet-ruse.jpg"
keywords: ["POCSOCase", "PoliceCustody", "HospitalEscape", "KeralaNews", "StephenRaj"]
---

# പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു; പോലീസിനെ വെട്ടിച്ച് കടന്നത് ടോയ്‌ലെറ്റിൽ പോകാനെന്ന വ്യാജേന

> **Lead Summary:** **തിരുവനന്തപുരം/നാഗർകോവിൽ: **പോക്സോ കേസ് പ്രതി പോലീസിൻ്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും ചാടിപ്പോയി. ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിക്കുറിശി സ്വദേശിയായ സ്റ്റീഫൻ രാജ് എന്ന പ്രതി രക്ഷപെട്ടത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

## Article Content

**തിരുവനന്തപുരം/നാഗർകോവിൽ: **പോക്സോ കേസ് പ്രതി പോലീസിൻ്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്നും ചാടിപ്പോയി. ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിക്കുറിശി സ്വദേശിയായ സ്റ്റീഫൻ രാജ് എന്ന പ്രതി രക്ഷപെട്ടത്. വ്യാഴാഴ്ച രാവിലെയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം.

കുട്ടിക്ക് നേരെ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26-നാണ് മാർത്താണ്ഡം വനിതാ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ സ്റ്റീഫൻ രാജിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാൻഡിലായ പ്രതിക്ക് തടവറയിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി നാഗർകോവിലിലെ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

ആശുപത്രി വാർഡിൽ ചികിത്സയിൽ കഴിയവേ, കാവൽ നിന്ന പോലീസ് ഉദ്യോഗസ്ഥരോട് ടോയ്‌ലെറ്റിൽ പോകണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പോലീസ് ഇയാളെ ടോയ്ലറ്റിലേക്ക് കയറ്റിവിട്ട് പുറത്തുനിൽക്കവേ, ഉദ്യോഗസ്ഥരുടെ ശ്രദ്ധമാറിയ സമയം നോക്കി പ്രതി തന്ത്രപരമായി രക്ഷപെടുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും പ്രതി പുറത്തുവരാതിരുന്നതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ കടന്നുകളഞ്ഞതായി വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ആശാരിപ്പള്ളം പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലങ്ങളിലുമടക്കം പോലീസ് വ്യാപക തെരച്ചിൽ ഊർജ്ജിതമാക്കി.

**English Summary:**

A 36-year-old POCSO case accused, Stephen Raj of Thikkurissy, escaped from police custody while undergoing treatment at Asaripallam Government Medical College Hospital. Police have launched a search at railway stations, bus stands, and other public places after registering a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386351/posco-accused-escapes-hospital-toilet-ruse)