---
title: "കള്ളൻ അമ്പലത്തിൽ തന്നെ....! ഇടുക്കിയിൽ ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം മോഷ്ടിച്ചു; താത്കാലിക പൂജാരി അറസ്റ്റിൽ"
english_title: "Temporary Priest Arrested for Stealing ₹10 Lakh Temple Ornaments in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386350/idukki-temple-ornaments-theft-arrest"
published_at: "2026-10-09T22:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91d2a834f3_idukki-temple-ornaments-theft-arrest.jpg"
keywords: ["IdukkiNews", "TempleTheft", "KeralaPolice", "GoldTheft", "CrimeNews"]
---

# കള്ളൻ അമ്പലത്തിൽ തന്നെ....! ഇടുക്കിയിൽ ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം മോഷ്ടിച്ചു; താത്കാലിക പൂജാരി അറസ്റ്റിൽ

> **Lead Summary:** **ഇടുക്കി: ** ഇടുക്കിയിലെ പ്രശസ്തമായ ക്ഷേത്രത്തിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ താത്കാലിക പൂജാരി പോലീസിന്റെ പിടിയിലായി. കൊല്ലം എഴുകോൺ സ്വദേശിയായ കെ.യു. മിഥുൻ എന്നയാളെയാണ് വണ്ടൻമേട് പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലായിരുന്നു ഭക്തജനങ്ങളെയും ക്ഷേത്ര ഭരണസമിതിയെയും ഞെട്ടിച്ച കവർച്ച നടന്നത്.

## Article Content

**ഇടുക്കി: ** ഇടുക്കിയിലെ പ്രശസ്തമായ ക്ഷേത്രത്തിൽ നിന്നു ലക്ഷങ്ങൾ വിലമതിക്കുന്ന തിരുവാഭരണങ്ങൾ മോഷ്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ താത്കാലിക പൂജാരി പോലീസിന്റെ പിടിയിലായി. കൊല്ലം എഴുകോൺ സ്വദേശിയായ കെ.യു. മിഥുൻ എന്നയാളെയാണ് വണ്ടൻമേട് പോലീസ് വിശദമായ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് ചെയ്തത്. പഴയ കൊച്ചറ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലായിരുന്നു ഭക്തജനങ്ങളെയും ക്ഷേത്ര ഭരണസമിതിയെയും ഞെട്ടിച്ച കവർച്ച നടന്നത്.

കഴിഞ്ഞ ജനുവരി മാസത്തിലാണ് ക്ഷേത്രത്തിലെ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലവരുന്ന തിരുവാഭരണങ്ങൾ മിഥുൻ അപഹരിച്ചത്. ജനുവരി 6 മുതൽ 18 വരെയുള്ള ചുരുങ്ങിയ ദിവസങ്ങളിൽ താത്കാലിക പൂജാരിയായി ജോലി ചെയ്യവേയാണ് ഇയാൾ തിരുവാഭരണങ്ങൾ മോഷ്ടിച്ചത്. താക്കോൽ ഉപയോഗിച്ച് അലമാര തുറന്ന് സ്വർണം എടുത്ത ശേഷം അലമാര പൂർവസ്ഥിതിയിൽ പൂട്ടി വെക്കുകയായിരുന്നു. ഫെബ്രുവരി 16-ന് അലമാര തുറന്ന് പരിശോധിച്ചപ്പോഴാണ് ഭരണസമിതിക്ക് സ്വർണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്.

തുടർന്ന് അന്നത്തെ ക്ഷേത്രം സെക്രട്ടറി സുരേന്ദ്രൻ നായർ മാടപ്പാട്ട് വണ്ടൻമേട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി മോഷ്ടിച്ച സ്വർണത്തിൽ കുറച്ചു ഭാഗം വിവിധ സ്വർണക്കടകളിൽ വിൽക്കുകയും പകരമായി പുതിയ സ്വർണം വാങ്ങുകയും ചെയ്തതായി പോലീസ് കണ്ടെത്തൽ. അറസ്റ്റിലായ മിഥുനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

In a shocking temple theft in Idukki, a temporary priest was arrested for allegedly stealing ornaments worth around ₹10 lakh from a local shrine. Police said the accused sold part of the gold at jewellery shops and bought new gold in return before being remanded by court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386350/idukki-temple-ornaments-theft-arrest)