---
title: "'വോട്ട് ചോരി' തടയാൻ പേപ്പർ ബാലറ്റ് വേണം; രാഷ്ട്രപതിയെ കണ്ട് ഇന്ത്യാ സഖ്യം നേതാക്കൾ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി"
english_title: "Paper Ballot Needed to Stop ‘Vote Theft’: INDIA Bloc Meets President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386349/paper-ballot-vote-theft-india-bloc-president"
published_at: "2026-10-09T22:06:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91865d7d2b_paper-ballot-vote-theft-india-bloc-president.jpg"
keywords: ["PaperBallot", "VoteTheft", "IndiaBloc", "RahulGandhi", "SupremeCourt"]
---

# 'വോട്ട് ചോരി' തടയാൻ പേപ്പർ ബാലറ്റ് വേണം; രാഷ്ട്രപതിയെ കണ്ട് ഇന്ത്യാ സഖ്യം നേതാക്കൾ, സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി

> **Lead Summary:** **ഡൽഹി: **രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പുകളിൽ 'വോട്ട് ചോരി' (വോട്ട് കൊള്ള) നടക്കുന്നുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യാ' മുന്നണി നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം പേപ്പർ ബാലറ്റ് സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഖ്യനേതാക്കൾ രാഷ്ട്രപതിക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.

## Article Content

**ഡൽഹി: **രാജ്യത്ത് ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും തിരഞ്ഞെടുപ്പുകളിൽ 'വോട്ട് ചോരി' (വോട്ട് കൊള്ള) നടക്കുന്നുണ്ടെന്നും ആരോപിച്ച് പ്രതിപക്ഷ സഖ്യമായ 'ഇന്ത്യാ' മുന്നണി നേതാക്കൾ രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് പകരം പേപ്പർ ബാലറ്റ് സമ്പ്രദായം തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സഖ്യനേതാക്കൾ രാഷ്ട്രപതിക്ക് ഔദ്യോഗികമായി നിവേദനം സമർപ്പിച്ചു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു.

കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട രാഹുൽ ഗാന്ധി, രാഷ്ട്രപതിയുടെ പ്രതികരണത്തിൽ സന്തോഷവും നന്ദിയും അറിയിച്ചു. 'വോട്ട് ചോരി' നടക്കുന്നുവെന്ന ആരോപണം രാഷ്ട്രപതി തള്ളിക്കളഞ്ഞില്ലെന്നും അന്വേഷണം നടത്താമെന്ന് ഉറപ്പ് നൽകിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആരോപണങ്ങൾക്ക് തെളിവുണ്ടോ എന്ന് രാഷ്ട്രപതി ചോദിച്ചപ്പോൾ, അത് കൃത്യമായി ഹാജരാക്കാമെന്ന് മറുപടി നൽകിയതായും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വോട്ട് കൊള്ള നടക്കുന്നുണ്ടെന്ന കാര്യം ജനങ്ങൾക്കെല്ലാം അറിയാവുന്നതാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

നരേന്ദ്ര മോദി, അമിത് ഷാ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ എന്നിവർ ചേർന്ന് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചു. ഗ്യാനേഷ് കുമാറിന്റെ നീക്കങ്ങൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വരും ദിവസങ്ങളിൽ നിയമപോരാട്ടം കടുപ്പിക്കുമെന്നും തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് നേരിട്ട് നിവേദനം നൽകുമെന്നും രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു.

INDIA bloc leaders met the President and submitted a memorandum मांगing the return of paper ballots, alleging that ‘vote theft’ is undermining democracy. After the meeting, Rahul Gandhi said the President did not dismiss the allegations and that he would move the Supreme Court in the coming days.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386349/paper-ballot-vote-theft-india-bloc-president)