---
title: "ഇടുക്കിയിൽ വീട്ടമ്മയെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Homemaker Found Dead with Burn Injuries in Bathroom in Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386339/idukki-homemaker-found-dead-bathroom"
published_at: "2026-10-09T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac91029e3415_idukki-homemaker-found-dead-bathroom.jpg"
keywords: ["IdukkiNews", "KeralaPolice", "SuicideCase", "BurnInjury", "Topramkudi"]
---

# ഇടുക്കിയിൽ വീട്ടമ്മയെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **ഇടുക്കി: **തോപ്രാംകുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോപ്രാംകുടി പുന്നമറ്റത്തിൽ വത്സമ്മ ഫിലിപ്പ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനുള്ളിലെ കുളിമുറിയിലാണ് വത്സമ്മയുടെ മൃതദേഹം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

## Article Content

**ഇടുക്കി: **തോപ്രാംകുടിയിൽ വീട്ടമ്മയെ കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോപ്രാംകുടി പുന്നമറ്റത്തിൽ വത്സമ്മ ഫിലിപ്പ് ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനുള്ളിലെ കുളിമുറിയിലാണ് വത്സമ്മയുടെ മൃതദേഹം ഗുരുതരമായി പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

വത്സമ്മ സ്വയം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ അന്വേഷണം തുടരുകയാണ്. വിവരമറിഞ്ഞ് മുരിക്കാശ്ശേരി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പുകളും മേൽനടപടികളും പൂർത്തിയാക്കി.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങൾ എന്താണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കേസ് രജിസ്റ്റർ ചെയ്ത മുരിക്കാശ്ശേരി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

A 67-year-old homemaker was found dead with burn injuries inside the bathroom of her house in Topramkudi, Idukki. Police suspect suicide and have launched an investigation after completing inquest procedures and shifting the body for postmortem.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386339/idukki-homemaker-found-dead-bathroom)