---
title: "കോഴിക്കോട് പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം"
english_title: "Woman Killed After Being Hit by Train Near Payyoli Railway Station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386336/train-hit-woman-near-payyoli-station"
published_at: "2026-10-09T20:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac906332ea8e_train-hit-woman-near-payyoli-station.jpg"
keywords: ["KozhikodeNews", "TrainAccident", "Payyoli", "RailwaySafety", "KeralaNews"]
---

# കോഴിക്കോട് പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം

> **Lead Summary:** **കോഴിക്കോട്: **പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവതി മരിച്ചു. തിക്കോടി കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ പയ്യോളി റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു ദാരുണമായ സംഭവം.

## Article Content

**കോഴിക്കോട്: **പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് യുവതി മരിച്ചു. തിക്കോടി കിഴക്കേ കൂരന്റവിട സുരേന്ദ്രന്റെ ഭാര്യ ശ്രീജ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ പയ്യോളി റെയിൽവേ സ്റ്റേഷനും ഒന്നാം ഗേറ്റിനും ഇടയിലുള്ള റെയിൽവേ ട്രാക്കിലായിരുന്നു ദാരുണമായ സംഭവം.

മംഗളൂരുവിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മംഗള എക്സ്പ്രസ് ട്രെയിനാണ് യുവതിയെ ഇടിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. വിവരമറിഞ്ഞ് പയ്യോളി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം തുടർ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ സഹോദരനാണ് മരിച്ചത് ശ്രീജയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞത്. സംഭവത്തിൽ പയ്യോളി പോലീസ് കേസെടുത്ത് തുടർനടപടികളും അന്വേഷണവും സ്വീകരിച്ചുവരികയാണ്.

**English Summary:**

A 45-year-old woman, Sreeja of Thikkodi, died after being hit by the Mangala Express near Payyoli railway station in Kozhikode on Friday afternoon. Police have registered a case and initiated further proceedings after shifting the body to the Kozhikode Medical College mortuary.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386336/train-hit-woman-near-payyoli-station)