---
title: "രാത്രി 10 മുതൽ ഇന്റർനെറ്റ് കിട്ടില്ല...! സിജെപി സമരത്തിൽ കർത്തവ്യപഥ് മേഖലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി ദില്ലി പോലീസ് ഉത്തരവ്"
english_title: "Delhi Police Suspend Mobile Internet for 24 Hours in Kartavya Path Area"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386334/delhi-police-suspend-mobile-internet-kartavya-path"
published_at: "2026-10-09T20:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac901164a916_delhi-police-suspend-mobile-internet-kartavya-path.jpg"
keywords: ["DelhiPolice", "InternetShutdown", "KartavyaPath", "ProtestSecurity", "TelecomAct"]
---

# രാത്രി 10 മുതൽ ഇന്റർനെറ്റ് കിട്ടില്ല...! സിജെപി സമരത്തിൽ കർത്തവ്യപഥ് മേഖലയിൽ 24 മണിക്കൂർ ഇന്റർനെറ്റ് റദ്ദാക്കി ദില്ലി പോലീസ് ഉത്തരവ്

> **Lead Summary:** **ദില്ലി: **തലസ്ഥാനത്ത് സിജെപി സമരം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിനായി കടുത്ത നടപടിയുമായി ദില്ലി പോലീസ്. കർത്തവ്യപഥിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി വിച്ഛേദിക്കാൻ പോലീസ് നിർദേശം നൽകി. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ശനിയാഴ്ച രാത്രി 10 മണി വരെയാണ് ദില്ലി പോലീസ് ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

## Article Content

**ദില്ലി: **തലസ്ഥാനത്ത് സിജെപി സമരം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന പാലനത്തിനായി കടുത്ത നടപടിയുമായി ദില്ലി പോലീസ്. കർത്തവ്യപഥിന്റെ നാല് കിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂർ നേരം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായി വിച്ഛേദിക്കാൻ പോലീസ് നിർദേശം നൽകി. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ ശനിയാഴ്ച രാത്രി 10 മണി വരെയാണ് ദില്ലി പോലീസ് ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് എയർടെൽ, വോഡഫോൺ-ഐഡിയ (Vi), റിലയൻസ് ജിയോ, എം.ടി.എൻ.എൽ (MTNL) എന്നീ മുൻനിര ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് പോലീസ് വ്യക്തമായ നിർദേശം കൈമാറിക്കഴിഞ്ഞു. പുതിയ ടെലികമ്മ്യൂണിക്കേഷൻസ് ആക്ട് 2023 ലെ സെക്ഷൻ 20(2)(b) പ്രകാരമാണ് പോലീസിന്റെ നിർണ്ണായക നീക്കം. ജനപഥ്-കർത്തവ്യപഥ് ക്രോസിംഗിൽ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിൽ വരുന്ന പ്രദേശങ്ങളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളാണ് താൽക്കാലികമായി റദ്ദാക്കുന്നത്.

ജനപഥ്-കർത്തവ്യപഥ് മേഖലയിൽ സുരക്ഷ ശക്തമാക്കുന്നതിനായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കണമെന്ന ദില്ലി പോലീസിന്റെ ആവശ്യത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനുമതി നൽകിയതോടെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷി ചന്ദ്ര നിർദേശം നൽകി. സമരക്കാരുടെ ഏകോപനവും ക്രമസമാധാന പ്രശ്നങ്ങളും മുന്നിൽ കണ്ടാണ് പോലീസിന്റെ ഈ മുൻകരുതൽ നടപടി.

Delhi Police have ordered a 24-hour suspension of mobile internet services in a four-kilometre radius around Kartavya Path amid intensifying protests. The restriction, effective from Friday 10 pm to Saturday 10 pm, was approved by the Union Home Ministry under the Telecommunications Act, 2023.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386334/delhi-police-suspend-mobile-internet-kartavya-path)