---
title: "ബ്രേക്ക് പോയതോ?  കോട്ടയത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; അഞ്ച് പേർക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം"
english_title: "Private Bus Rams Into Crowd at Kottayam Bus Stop; 5 Injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386332/private-bus-rams-kottayam-bus-stop"
published_at: "2026-10-09T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f8d7888c5_private-bus-rams-kottayam-bus-stop.jpg"
keywords: ["KottayamAccident", "PrivateBus", "BusStopCrash", "KeralaNews", "RoadSafety"]
---

# ബ്രേക്ക് പോയതോ?  കോട്ടയത്ത് ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറി സ്വകാര്യ ബസ്; അഞ്ച് പേർക്ക് പരിക്ക്, രണ്ടുപേരുടെ നിലഗുരുതരം

> **Lead Summary:** **കോട്ടയം: **കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ചന്തക്കവലയിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് ഇവരെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് 7.10 ഓടെയാണ് കവലയിൽ പരിഭ്രാന്തി സൃഷ്ടിച്ച അപകടമുണ്ടായത്.

## Article Content

**കോട്ടയം: **കോട്ടയം ജില്ലാ ജനറൽ ആശുപത്രിയ്ക്ക് സമീപമുള്ള ചന്തക്കവലയിൽ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് സ്വകാര്യ ബസ് ഇടിച്ചു കയറി അഞ്ച് പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമായതിനെ തുടർന്ന് ഇവരെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ട് 7.10 ഓടെയാണ് കവലയിൽ പരിഭ്രാന്തി സൃഷ്ടിച്ച അപകടമുണ്ടായത്.

'തണ്ടപ്ര' എന്ന് പേരുള്ള സ്വകാര്യ ബസാണ് ബസ് കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചുകയറിയത്. വൈകുന്നേരം ആളുകൾ തിങ്ങിനിറഞ്ഞുനിന്ന സമയത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്. അപകടത്തിൽപ്പെട്ട മറ്റുള്ളവരെ സമീപത്തെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട വിവരം അറിഞ്ഞയുടൻ തന്നെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുകയും പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അപകടത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

**English Summary:**

Five people were injured after a private bus named 'Thandapra' rammed into a crowd waiting at a bus stop near the District General Hospital in Chanthakkavala, Kottayam. Two of the injured are in serious condition and were shifted to Kottayam Medical College Hospital for advanced treatment, while the others are being treated at the nearby General Hospital. Police have launched an investigation into the cause of the accident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386332/private-bus-rams-kottayam-bus-stop)