---
title: "‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്’; കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ ‘ജനസ്പർശം’ അദാലത്തുമായി സർക്കാർ"
english_title: "‘Every File Holds a Life’: Government Launches Janasparsham to Clear Pending Files"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386326/janasparsham-file-clearance-adalath"
published_at: "2026-10-09T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f2544c73c_janasparsham-file-clearance-adalath.jpg"
keywords: ["KeralaNews", "UDFGovernment", "FileClearance", "EGovernance", "ElderlyAffairs"]
---

# ‘ഓരോ ഫയലിലും ഓരോ ജീവിതമുണ്ട്’; കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിന് ഫയലുകൾ തീർപ്പാക്കാൻ ‘ജനസ്പർശം’ അദാലത്തുമായി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: **യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ തുടക്കത്തിൽ 588 പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 568 പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചു. ശേഷിക്കുന്ന 20 പദ്ധതികളുടെ നിർവഹണം 90 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. പദ്ധതികളുടെ കൃത്യമായ നിർവഹണത്തിനായി മുഖ്യമന്ത്രി തലത്തിൽ രണ്ട് തവണ സമഗ്രമായ അവലോകനം നടത്തിയിരുന്നു. ഈ നൂറ് ദിന കർമ്മ പദ്ധതിയുടെ വൻ വിജയം സർക്കാരിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

## Article Content

**തിരുവനന്തപുരം: **യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി വിജയകരമായി പൂർത്തിയായതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരിന്റെ തുടക്കത്തിൽ 588 പദ്ധതികളാണ് ലക്ഷ്യമിട്ടിരുന്നത്. ഇതിൽ 568 പദ്ധതികളും പൂർത്തിയാക്കാൻ സാധിച്ചു. ശേഷിക്കുന്ന 20 പദ്ധതികളുടെ നിർവഹണം 90 ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു. പദ്ധതികളുടെ കൃത്യമായ നിർവഹണത്തിനായി മുഖ്യമന്ത്രി തലത്തിൽ രണ്ട് തവണ സമഗ്രമായ അവലോകനം നടത്തിയിരുന്നു. ഈ നൂറ് ദിന കർമ്മ പദ്ധതിയുടെ വൻ വിജയം സർക്കാരിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡേറ്റാ ഡ്രിവൺ ഗവർണൻസ് എന്ന യുഡിഎഫ് സർക്കാരിന്റെ നയപ്രഖ്യാപനത്തിന്റെ തുടക്കമാണിതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഫയൽ നീക്കം വേഗത്തിലാക്കാൻ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കും. ഫയൽ നീക്കത്തിൽ അടിസ്ഥാനപരമായ മാറ്റം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിന്റെ അടുത്ത ഘട്ടമായി 'ജനസ്പർശം' എന്ന പേരിൽ വിപുലമായ ഫയൽ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിക്കും. ഈ മാസം 15 മുതൽ ഡിസംബർ 31 വരെ വകുപ്പ് തലത്തിലാണ് അദാലത്ത് നടക്കുക. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്നത് യാഥാർത്ഥ്യമാണെന്നും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 2,76,000 ഇ-ഫയലുകളും അതിനുപുറമേ ഫിസിക്കൽ ഫയലുകളും കെട്ടിക്കിടക്കുന്നുണ്ട്.

വയോജന വകുപ്പ് ബില്ലിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയതായും വയോജനങ്ങൾക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത് ലോകത്ത് തന്നെ ആദ്യമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുന്ന നിയമസഭാ സമ്മേളനത്തിൽ തന്നെ ഈ ബിൽ പാസാക്കും. വയോജന വകുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വലിയ തോതിലുള്ള വിവരശേഖരണം നടത്തിവരികയാണെന്നും കിടപ്പുരോഗികളുടെയും ഗുരുതര രോഗബാധിതരുടെയും വിവരങ്ങൾ ശേഖരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

**English Summary:**

Chief Minister V.D. Satheesan said the UDF government’s 100-day action plan has been completed successfully, with 568 of 588 projects finished and the rest nearing completion. He also announced ‘Janasparsham’, a department-level file clearance adalath from October 15 to December 31 to dispose of more than 2.76 lakh pending e-files and physical files. The cabinet has additionally approved the draft bill for a dedicated Elderly Affairs Department, which the government says will be a first of its kind globally.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386326/janasparsham-file-clearance-adalath)