---
title: "ചോരക്കളിയായല്ലോ ....! അവിഹിത ബന്ധമെന്ന് സംശയം, കാപ്പിയിൽ ഉറക്കമരുന്ന് കലക്കി ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ഭാര്യ"
english_title: "Wife Allegedly Drugged Husband, Attacked His Private Parts in Meerut"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386324/wife-drugged-husband-knife-attack-meerut"
published_at: "2026-10-09T19:03:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8ee4dc042c_wife-drugged-husband-knife-attack-meerut.jpg"
keywords: ["MeerutAttack", "WifeArrest", "DomesticViolence", "PoliceInvestigation", "UttarPradesh"]
---

# ചോരക്കളിയായല്ലോ ....! അവിഹിത ബന്ധമെന്ന് സംശയം, കാപ്പിയിൽ ഉറക്കമരുന്ന് കലക്കി ഭർത്താവിന്റെ സ്വകാര്യഭാഗത്ത് കത്തി കുത്തിയിറക്കി ഭാര്യ

> **Lead Summary:** **ലഖ്‌നൗ: **ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിന് കാപ്പിയിൽ ഉറക്കമരുന്നു കലർത്തി നൽകിയ ശേഷം സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവം നടന്നത്.

## Article Content

**ലഖ്‌നൗ: **ഉത്തർപ്രദേശിലെ മീററ്റിൽ ഭർത്താവിന് കാപ്പിയിൽ ഉറക്കമരുന്നു കലർത്തി നൽകിയ ശേഷം സ്വകാര്യഭാഗത്ത് കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് യുവതി. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ലിസാദി ഗേറ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന സൈയ്ദ് ഗാർഡനിലെ താമസക്കാരാണ് ആക്രമണത്തിനിരയായ യുവാവും ഭാര്യയും. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി വിവാഹേതരബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് യുവതി ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രാഥമികമായി ലഭ്യമാകുന്ന വിവരം. താൻ മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയാണെന്ന് ഭാര്യ കടുത്ത രീതിയിൽ സംശയിച്ചിരുന്നതായി പരിക്കേറ്റ യുവാവ് പോലീസിനോട് വെളിപ്പെടുത്തി.

സംഭവദിവസം ഇരുവരും തമ്മിൽ കടുത്ത തർക്കവും വഴക്കും ഉണ്ടായിരുന്നു. തുടർന്ന് യുവതി ഭർത്താവിന് കാപ്പിയുണ്ടാക്കി നൽകുകയും അതിൽ ഉറക്കമരുന്ന് കലർത്തുകയുമായിരുന്നു. കാപ്പി കുടിച്ചതിനെ തുടർന്ന് ബോധരഹിതനായ യുവാവിന്റെ സ്വകാര്യഭാഗത്ത് യുവതി കത്തി ഉപയോഗിച്ച് മാരകമായി ആക്രമണം നടത്തുകയായിരുന്നു.

യുവാവിന്റെ ഉറക്കെയുള്ള നിലവിളികേട്ട് വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും സംഭവസ്ഥലത്തേക്ക് ഓടിയെത്തി. എന്നാൽ ഇവർ എത്തുമ്പോഴേക്കും ആക്രമണം നടത്തിയ ഭാര്യ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ യുവാവ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും യുവതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

**English Summary:**

In a shocking incident in Meerut, Uttar Pradesh, a woman allegedly laced her husband’s coffee with sleeping pills and attacked his private parts with a knife. Police have taken her into custody after the husband filed a complaint, and an investigation is under way.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386324/wife-drugged-husband-knife-attack-meerut)