---
title: "മഴ കലി തുള്ളുന്നു...! കോഴിക്കോട് മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി"
english_title: "Heavy Rain Lashes Kozhikode; Widespread Waterlogging in Thiruvambady Town"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386294/kozhikode-heavy-rain-thiruvambady-waterlogging-"
published_at: "2026-10-09T15:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8c07031915_kozhikode-heavy-rain-thiruvambady-waterlogging-.jpg"
keywords: ["KozhikodeRain", "Thiruvambady", "KeralaWeather", "YellowAlert", "Waterlogging"]
---

# മഴ കലി തുള്ളുന്നു...! കോഴിക്കോട് മലയോര മേഖലകളിൽ കനത്ത മഴ; തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിട്ടുണ്ട്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുന്നു. ഉച്ചയോടെ മഴ ശക്തമായതിനെ തുടർന്ന് തിരുവമ്പാടി ടൗണിൽ വ്യാപകമായി വെള്ളം കയറി. ടൗണിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ജനങ്ങളെയും വ്യാപാരികളെയും ഒരുപോലെ ദുരിതത്തിലാക്കിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഉയർന്നത് ഗതാഗത തടസ്സത്തിനും കാരണമായി. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അടിയന്തര ഘടങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

അതോടൊപ്പം തന്നെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിക്കാനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. എങ്കിലും നിലവിൽ കടലിൽ പോകുന്നതിന് മത്സ്യത്തൊഴിലാളികൾക്ക് യാതൊരുവിധ വിലക്കേർപ്പെടുത്തിയിട്ടില്ല.

Heavy rain continues in the hilly areas of Kozhikode district, causing widespread waterlogging in Thiruvambady town and disrupting traffic. Authorities have urged residents in vulnerable areas to remain alert as yellow alerts remain in place across nine districts.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386294/kozhikode-heavy-rain-thiruvambady-waterlogging-)