---
title: "വിവാഹം കഴിക്കാം, മകളെ നോക്കാം; യുവതിയെ വിശ്വസിപ്പിച്ച് പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകി; കണ്ണൂർ സ്വദേശി പിടിയിൽ"
english_title: "Man Arrested for Sexual Assault and Forcing Abortion After Marriage Promise"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386277/marriage-promise-assault-abortion-arrest"
published_at: "2026-10-09T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8ac34b1c71_marriage-promise-assault-abortion-arrest.jpg"
keywords: ["KeralaCrime", "MalappuramPolice", "SexualAssault", "AbortionCase", "Kannur"]
---

# വിവാഹം കഴിക്കാം, മകളെ നോക്കാം; യുവതിയെ വിശ്വസിപ്പിച്ച് പീഡിപ്പിച്ചു, ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകി; കണ്ണൂർ സ്വദേശി പിടിയിൽ

> **Lead Summary:** **മലപ്പുറം: **വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാരകുണ്ട് സ്വദേശി അലി അക്ബർ ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.

## Article Content

**മലപ്പുറം: **വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകുകയും ചെയ്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാരകുണ്ട് സ്വദേശി അലി അക്ബർ ആണ് പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായത്.

വിവാഹബന്ധം വേർപെടുത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച പ്രതി, യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നതായി പൊലീസ് പറയുന്നു. യുവതിയുടെ ആദ്യ വിവാഹത്തിലെ മകളെ താൻ സംരക്ഷിക്കുമെന്നും പ്രതി ഉറപ്പ് നൽകിയിരുന്നു. ഈ വിശ്വാസം മുതലെടുത്താണ് യുവതിയെ പീഡനത്തിന് ഇരയാക്കിയതെന്നാണ് കേസ്. പീഡനത്തെ തുടർന്ന് യുവതി ഗർഭിണിയായതായും, പിന്നീട് പ്രതി നൽകിയ മരുന്ന് കഴിച്ചതിനെ തുടർന്ന് ഗർഭം അലസിപ്പോയതായും പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രതിയായ അലി അക്ബറിനെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു. കേസ് പരിഗണിച്ച പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പ്രതിയെ തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു.

A man from Kannur has been arrested in Malappuram on charges of sexually assaulting a woman after promising marriage and later giving her medicine to induce an abortion. Police said the accused was remanded to Thirur sub-jail after being produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386277/marriage-promise-assault-abortion-arrest)