---
title: "കണ്ണൂരിലെ ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകൻ കുറ്റക്കാരൻ, വഴിത്തിരിവായത് ടി.പി വധക്കേസ്"
english_title: "BMS Worker Vinayan Murder Case: CPM Activist Biju Found Guilty"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386253/bms-worker-vinayan-murder-case-biju-guilty"
published_at: "2026-10-09T12:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac898129ff11_bms-worker-vinayan-murder-case-biju-guilty.jpg"
keywords: ["BMS", "CPM", "Kannur", "MurderCase", "ThalasseryCourt"]
---

# കണ്ണൂരിലെ ബിഎംഎസ് പ്രവർത്തകന്റെ കൊലപാതകം; സിപിഎം പ്രവർത്തകൻ കുറ്റക്കാരൻ, വഴിത്തിരിവായത് ടി.പി വധക്കേസ്

> **Lead Summary:** **കണ്ണൂർ: ക**ണ്ണൂർ പന്ന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വടക്കേചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി സിപിഎം പ്രവർത്തകൻ ജമീന്റവിടെ ബിജു കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കുറ്റക്കാരനായ പ്രതിക്കുള്ള ശിക്ഷാവിധി ഈ മാസം 12-ന് തിങ്കളാഴ്ച പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, കേസിൽ ആരോപണവിധേയരായിരുന്ന മറ്റ് ഏഴ് പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു.

## Article Content

**കണ്ണൂർ: ക**ണ്ണൂർ പന്ന്യന്നൂരിലെ ബിഎംഎസ് പ്രവർത്തകൻ വടക്കേചാലിൽ വിനയനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി സിപിഎം പ്രവർത്തകൻ ജമീന്റവിടെ ബിജു കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. കുറ്റക്കാരനായ പ്രതിക്കുള്ള ശിക്ഷാവിധി ഈ മാസം 12-ന് തിങ്കളാഴ്ച പ്രസ്താവിക്കുമെന്ന് കോടതി അറിയിച്ചു. അതേസമയം, കേസിൽ ആരോപണവിധേയരായിരുന്ന മറ്റ് ഏഴ് പ്രതികളെയും തെളിവുകളുടെ അഭാവത്തിൽ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ടി.കെ. രജീഷ് ഉൾപ്പെടെ ആറ് പേരാണ് വെറുതെവിട്ടവരുടെ പട്ടികയിലുള്ളത്. രാഷ്ട്രീയ വിരോധം കാരണമാണ് 2009 മാർച്ച് 12-ന് വിനയനെ പ്രതികൾ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്.

ടി.പി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ടി.കെ. രജീഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിനയൻ വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ വിശദമായ അന്വേഷണവും അറസ്റ്റും നടക്കുകയായിരുന്നു. സാക്ഷിവിസ്താരത്തിനും ദീർഘനാളത്തെ വിചാരണയ്ക്കും ഒടുവിലാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചത്.

A Thalassery Additional Sessions Court has found CPM worker Biju guilty in the 2009 murder of BMS activist Vinayan in Kannur’s Panniyannur. Seven other accused, including TK Rajeesh, were acquitted for lack of evidence, and the sentencing will be pronounced on Monday, the 12th.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386253/bms-worker-vinayan-murder-case-biju-guilty)