---
title: "ദിവസവും ഒരു മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? അറിയാം പ്രധാന നേട്ടങ്ങൾ"
english_title: "What Are the Health Benefits of Eating One Egg a Day? Key Advantages"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/386243/daily-egg-health-benefits"
published_at: "2026-10-09T12:11:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac88cca31f2d_Untitled-1-Recovered-Recovered-Recovered-Recovered.jpg"
keywords: ["EggHealth", "NutritionTips", "ProteinRich", "BrainHealth", "EyeHealth"]
---

# ദിവസവും ഒരു മുട്ട കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ? അറിയാം പ്രധാന നേട്ടങ്ങൾ

> **Lead Summary:** ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രകൃതിദത്തമായ ഒരു 'സൂപ്പർ ഫുഡ്' എന്ന് മുട്ടയെ വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ ചിലവിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ മുട്ടയ്ക്ക് സാധിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് വഴി നമ്മുടെ ആരോഗ്യത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

## Article Content

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ടയെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രകൃതിദത്തമായ ഒരു 'സൂപ്പർ ഫുഡ്' എന്ന് മുട്ടയെ വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ ചിലവിൽ ശരീരത്തിന് ആവശ്യമായ എല്ലാ പോഷകങ്ങളും നൽകാൻ മുട്ടയ്ക്ക് സാധിക്കുന്നു. ദിവസവും ഒരു മുട്ട കഴിക്കുന്നത് വഴി നമ്മുടെ ആരോഗ്യത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

**മുട്ട ദിവസവും കഴിച്ചാലുള്ള പ്രധാന ഗുണങ്ങൾ:**

*ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ: മുട്ടയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ കരുത്തിനും ഏറെ സഹായിക്കുന്നു.*

*തലച്ചോറിന്റെ ആരോഗ്യത്തിന്: മുട്ടയുടെ മഞ്ഞക്കരുവിൽ അടങ്ങിയിരിക്കുന്ന കോളിൻ (Choline) ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.*

*കണ്ണിന്റെ ആരോഗ്യം: ഇതിലടങ്ങിയിരിക്കുന്ന ലുട്ടീൻ, സിയാക്സാന്തിൻ എന്നീ ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ കാഴ്ചശക്തി സംരക്ഷിക്കാനും തിമിര സാധ്യത കുറയ്ക്കാനും നല്ലതാണ്.*

*ശരീരഭാരം നിയന്ത്രിക്കാൻ: മുട്ട കഴിക്കുമ്പോൾ പെട്ടെന്ന് വയറു നിറഞ്ഞ തോന്നൽ ഉണ്ടാകുമെന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും.*

*ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം: മുട്ടയിലുള്ള ബയോട്ടിനും വിറ്റാമിനുകളും ചർമ്മത്തിന് തിളക്കവും മുടിക്ക് ആരോഗ്യവും നൽകുന്നു.*

Health experts say eggs are a nutrient-dense, affordable superfood that can support overall wellness when eaten daily in moderation. The article highlights benefits for protein intake, brain function, eye health, weight control, and skin and hair health.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/386243/daily-egg-health-benefits)